ജാര്‍ഖണ്ഡിലെ 53കുടുംബങ്ങളെ ക്രൈസ്തവ വിമുക്തരാക്കി ആര്‍എസ്എസ്

ഞങ്ങള്‍ ആരെയും നിര്‍ബന്ധിപ്പിച്ച് മതപരിവര്‍ത്തനം നടത്തിക്കുയായിരുന്നില്ലെന്നും അവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചത്തുകയാണ് ചെയ്തതെന്നുമാണ് ആര്‍എസ്എസ് പറയുന്നത്
ജാര്‍ഖണ്ഡിലെ 53കുടുംബങ്ങളെ ക്രൈസ്തവ വിമുക്തരാക്കി ആര്‍എസ്എസ്

റാഞ്ചി:   ക്രൈസ്തവ വിമുക്തരാക്കുക ലക്ഷ്യമിട്ട് ജാര്‍ഖണ്ഡിലെ 53കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിച്ചതായി ആര്‍എസ്എസ്. സിന്ദ്രി പഞ്ചായത്തിലെ ആര്‍ക്കി മേഖലയിലെ കുടുംബങ്ങളെയാണ് തിരിച്ചെത്തിച്ചതെന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി ആര്‍കിമേഖലയെ ഹിന്ദുവിമുക്തമാക്കാനുള്ള ശ്രമങ്ങളാണ് ക്രിസ്ത്യന്‍ മിഷണിമാര്‍ ചെയ്യുന്നത്. ആര്‍കിയെ   ക്രൈസ്തവ വിമുക്ത പ്രദേശമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തങ്ങളുടെ പ്രവര്‍ത്തമെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഞങ്ങള്‍ ആരെയും നിര്‍ബന്ധിപ്പിച്ച് മതപരിവര്‍ത്തനം നടത്തിക്കുയായിരുന്നില്ലെന്നും അവര്‍ സ്വന്തം മതത്തിലേക്ക് തിരിച്ചത്തുകയാണ് ചെയ്തതെന്നുമാണ് ആര്‍എസ്എസ് പറയുന്നത്. ഞങ്ങള്‍ക്ക് നഷ്ടമായ സഹോദരിമാരെയും സഹോദരന്‍മാരെയും തിരിച്ചുകിട്ടിയെന്നും ആര്‍എസ്എസ് സംയോജക് ലക്ഷ്മണ്‍ സിങ് മുണ്ട പറയുന്നു.

ഞങ്ങള്‍ക്ക് വേണ്ടത് ക്രിസ്ത്യാനി വിമുക്ത മേഖലയാണ്. താമസിയാതെ തന്നെ എല്ലാവരും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തും. സംസ്ഥാനത്തെ 26 ശതമാനത്തിലധികം വരുന്ന ദളിത് വിഭാഗങ്ങളില്‍ 4.5 ശതമാനത്തോളം പേര്‍ മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെന്നാണ് കണക്ക്.  ഈ വിഭാഗം ക്രൈസ്തവ മിഷണറിമാരുടെ മതപരിവര്‍ത്തനത്തിന് ഇരകളാണെന്നും ഇവരെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യമെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com