സമരത്തെ മോദി മൈന്റ് ചെയ്തില്ല;  തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

പ്രധാനമന്ത്രിയെ കാണാണമെന്നും മെമ്മോറാണ്ടം സമര്‍പ്പിക്കണമെന്നുതുമായിരുന്നു കര്‍ഷകരുടെ ആവശ്യം- എന്നാല്‍ പ്രധാനമന്ത്രിയുടെ പിഎയെ കാണാനാണ് അനുമതി ലഭിച്ചത് ഇതില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകരുടെ നഗ്നസമരം
സമരത്തെ മോദി മൈന്റ് ചെയ്തില്ല;  തുണിയുരിഞ്ഞ് കര്‍ഷകരുടെ പ്രതിഷേധം

ന്യൂഡെല്‍ഹി:  ഡല്‍ഹിയില്‍ തമിഴ്‌നാട്‌ കര്‍ഷകര്‍ നടത്തി വരുന്ന സമരം പുതിയഘട്ടത്തിലേക്ക്. പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സമരരീതി മാറ്റി പരീക്ഷിക്കാന്‍ കര്‍ഷകര്‍ തയ്യാറായത്. പ്രധാനമന്ത്രിയെ കാണാണമെന്നും മെമ്മോറാണ്ടം സമര്‍പ്പിക്കണമെന്നുതുമായിരുന്നു കര്‍ഷകരുടെ ആവശ്യം. എന്നാല്‍ പ്രധാനമന്ത്രിയുടെ പിഎയെ കാണാനാണ് അനുമതി ലഭിച്ചത് ഇതില്‍ പ്രതിഷേധിച്ചായിരുന്നു കര്‍ഷകരുടെ നഗ്നസമരം. പ്രധാനമന്ത്രിയെ കാണാതെ ഞങ്ങള്‍ പിന്നോട്ടില്ലെന്നായിരുന്നു കര്‍ഷകരുടെ അഭിപ്രായം. തുടര്‍ന്ന് നഗ്നരായ സമരക്കാര്‍ ഓടുകയും ശയനപ്രദക്ഷിണം നടത്തുകയും ചെയ്തു. പി അയ്യക്കണ്ണുവിന്റെ നേതൃത്വത്തിലായിരുന്നു നഗ്നസമരം

രാഷ്ട്രപതി ഭവന് മുന്നില്‍ നഗ്നതകാട്ടി സമരം ചെയ്ത കര്‍ഷകരെ പൊലീസ് അറസ്റ്റ്് ചെയ്തു. എന്നാല്‍ ഇത്തരത്തിലുള്ള സമരമാര്‍ഗങ്ങളോട് യോജിക്കാനാകില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. ജന്തര്‍മന്ദിറില്‍ കര്‍ഷകര്‍ നടത്തുന്ന സമരം ആവശ്യമില്ലാത്തതാണെന്നും നഗ്നതകാട്ടിയുള്ള സമരം തെറ്റായ നടപടിയാണെന്നുമായിരുന്നു തമിഴ്‌നാട്ടിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവിന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

കടക്കെണിയെ തുടര്‍ന്ന് ജീവനൊടുക്കിയ കര്‍ഷകരുടെ തലയോട്ടിയുമായാണ് ഡല്‍ഹിയില്‍ തമിഴ്‌നാട് കര്‍ഷകര്‍ സമരം നടത്തുന്നത്. കാര്‍ഷികവൃത്തിക്കൊണ്ട് ഉപജീവനം നടത്തുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷന്‍ നല്‍കണമെന്നും, കാവേരി നദിയിലെ നീരൊഴുക്ക് വര്‍ധിപ്പിക്കണമെന്നും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിനാവശ്യമായ വില ലഭ്യമാക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com