മോദിക്കെതിരായ പരാമര്‍ശം; കെജ്‌രിവാളിന് അറസ്റ്റ് വാറണ്ട്‌

മോദിക്കെതിരെ അപകീര്‍ത്തികരമായി ട്വീറ്റ് ചെയ്തുവെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അറസ്റ്റ് വാറണ്ട് - പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് ആരോപണം
മോദിക്കെതിരായ പരാമര്‍ശം; കെജ്‌രിവാളിന് അറസ്റ്റ് വാറണ്ട്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അറസ്റ്റ് വാറണ്ട്.  കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് അസമിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജാമ്യം കിട്ടുന്ന വകുപ്പു പ്രകാരമാണ് വാറണ്ട്. 

ഏപ്രില്‍ 23 ന് ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തില്‍ തിരക്കിലാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ തിരുക്കുളളതിനാലാണ് ഹാജാരാകാന്‍ സാധിക്കാത്തതെന്നുമാണ് കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ആവാദം അംഗീകരിച്ചില്ല

നരേന്ദ്രമോദിക്ക് 12ാം ക്ലാസ് യോഗ്യതയാണുള്ളത്. അദ്ദേഹത്തിെന്റ ബിരുദം വ്യാജമാണെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ അസമിലെ ബിജെപി നേതാവ് സൂര്യ റോങ്ഫര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കേസ് മാര്‍ച്ച് എട്ടിന് വീണ്ടും പരിഗണിക്കും. മോദി ബിരുദ സര്‍ട്ടിഫിക്കറ്റ് പുറത്തുവിടണമെന്നും സര്‍ട്ടിഫിക്കറ്റ് പുറത്തുവരാതിരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ അഭിപ്രായപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com