നിങ്ങള്‍ക്ക് പശുവിനെ സംരക്ഷിക്കാം, എന്തുകൊണ്ടാണ് സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തത്;മമതയുടെ തലയ്ക്ക് വിലയിട്ട ബിജെപി നേതാവിനെതിരെ ജയ ബച്ചന്‍ 

സ്ത്രീകള്‍ക്കെതിരെ ഇതുപോലെ സംസാരിക്കാന്‍ ഒരാള്‍ക്ക് എങ്ങനയാണ് ധൈര്യം വരുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ പോകുന്നത്
നിങ്ങള്‍ക്ക് പശുവിനെ സംരക്ഷിക്കാം, എന്തുകൊണ്ടാണ് സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തത്;മമതയുടെ തലയ്ക്ക് വിലയിട്ട ബിജെപി നേതാവിനെതിരെ ജയ ബച്ചന്‍ 

ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ വകവരുത്താന്‍ 11ലക്ഷം രൂപ വിലയിട്ട ബിജെപി യുവനേതാവിനെ രാജ്യസഭയില്‍ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി എംപി ജയാ ബച്ചന്‍. നിങ്ങള്‍ക്ക് പശുക്കളെ സംരക്ഷിക്കാം. പക്ഷേ, സത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്നും ജയ രാജ്യസഭയില്‍ ചോദിച്ചു. സ്ത്രീകള്‍ക്കെതിരെ ഇതുപോലെ സംസാരിക്കാന്‍ ഒരാള്‍ക്ക് എങ്ങനയാണ് ധൈര്യം വരുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ പോകുന്നത്. സ്ത്രീകള്‍ അരക്ഷിതരാണ്. ഇതാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ജയ ബച്ചന്‍ ചോദിച്ചു.

ബംഗാളിലെ  യുവ മോര്‍ച്ച നേതാവ് യോഗേഷ് വാര്‍ഷ്‌നെയാണ് ഹനുമാന്‍ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിര്‍ഭുമില്‍ നടത്തിയ റാലിക്കിടെ മമതയുടെ തലക്ക് വിലയിട്ടത്.ഹനുമാന്‍ ജയന്തി ദിനത്തില്‍ ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ചെത്തിയവര്‍ക്ക് നേരെ പൊലീസ് നടത്തിയ ലാത്തി ചാര്‍ജിന് ശേഷമായിരുന്നു ബിജെപി നേതാവ് മമതയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്തത്. മമത ഇഫ്താര്‍ പാര്‍ട്ടി നടത്തുകയും എന്നും മുസ്ലിം വിഭാഗക്കാരെ പിന്തുണയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ സരസ്വതി പൂജ നടത്താന്‍ അനുവദിക്കാത്ത മമത, ഹനുമാന്‍ ജയന്തി ദിനത്തില്‍ ഭക്തര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയുമാണെന്ന് യോഗേഷ് ആരോപിച്ചു. 

ബിര്‍ബും മേഖലയില്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഭിര്‍ ഹനുമാന്‍ ജയന്തി സംഘാടകരോട് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തങ്ങള്‍ ആയുധങ്ങളൊന്നും കൈവശം വയ്ക്കാതെയാണ് റാലി നടത്തുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടും പൊലീസ് അനുമതി നല്‍കാന്‍ തയ്യാറായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com