വോട്ടിങ് മെഷിന്‍ കൃത്രിമം തള്ളി പഞ്ചാബ് മുഖ്യമന്ത്രി;  കൃത്രിമം നടന്നെങ്കില്‍ താന്‍ മുഖ്യമന്ത്രിയാകില്ല

വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ച്‌ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പ്രതികരണം
വോട്ടിങ് മെഷിന്‍ കൃത്രിമം തള്ളി പഞ്ചാബ് മുഖ്യമന്ത്രി;  കൃത്രിമം നടന്നെങ്കില്‍ താന്‍ മുഖ്യമന്ത്രിയാകില്ല

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ ബിജെപി കൃത്രിമം നടത്തിയിട്ടുണ്ടെങ്കില്‍ താന്‍ എങ്ങിനെ മുഖ്യമന്ത്രിയായെന്ന ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും, വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍  രാഷ്ട്രപതിയെ കണ്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നിട്ടുണ്ടെങ്കില്‍ താന്‍ ഇന്ന് മുഖ്യമന്ത്രി പദത്തിലേക്കെത്തുമായിരുന്നില്ലെന്നാണ് അമരീന്ദന്‍ സിങ്ങിന്റെ പ്രതികരണം. വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നല്‍കിയിരുന്നു. 

രാഹുല്‍ ഗാന്ധിയെ കൂടാതെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ത്രിണമൂല്‍ കോണ്‍ഗ്രസ്, സിപിഐ, സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ജെഡിയു, ഡിഎംകെ, എന്‍സിപി എന്നീ പാര്‍ട്ടികളിലെ നേതാക്കളും രാഷ്ട്രപതിയെ സന്ദര്‍ശിച്ച് വോട്ട് മെഷിന്‍ കൃത്രിമത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. 

ആരോപണം ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഇല്‌ക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ മാറ്റി ബാലറ്റ് പേപ്പര്‍ സംവിധാനം തിരികെ കൊണ്ടുവരണമെന്ന് രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജുന്‍ ഖാര്‍ഖെയും തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com