മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് മോദി; എടിഎമ്മില്‍ പണമിടാന്‍ പറയാമോയെന്ന് മലയാളികള്‍

എന്നാല്‍ മോദിയുടെ വിഷുദിന ആശംസയ്ക്കടിയിലും നോട്ട് എവിടെ എന്ന മലയാളിയുടെ ചോദ്യമാണ് റിപ്ലേ കമന്റുകളില്‍ നിറയുന്നത്
മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് മോദി; എടിഎമ്മില്‍ പണമിടാന്‍ പറയാമോയെന്ന് മലയാളികള്‍

ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ കേരളീയര്‍ക്ക് മലയാളത്തില്‍ വിഷു ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'കേരളത്തിലെ ജനങ്ങള്‍ക്ക് എന്റെ വിഷു ആശംസകള്‍. വരും വര്‍ഷം സന്തോഷവും നല്ല ആരോഗ്യവും പ്രദാനം ചെയ്യട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു' എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.  

എന്നാല്‍ മോദിയുടെ വിഷുദിന ആശംസയ്ക്കടിയിലും നോട്ട് എവിടെ എന്ന മലയാളിയുടെ ചോദ്യമാണ് റിപ്ലേ കമന്റുകളില്‍ നിറയുന്നത്.

കൈനീട്ടം തന്നില്ലേലും എടിഎമ്മില്‍ കുറച്ച് പണമിടാന്‍ പറയുമോയെന്നാണ് പ്രധാനമന്ത്രിയോട് ഒരു മലയാളിയുടെ ചോദ്യം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com