യുപിയിലെ സ്‌കൂളുകളില്‍ ജന്മദിന, ചരമദിന അവധികള്‍ ഒഴിവാക്കുന്നു; പകരം മഹാന്മാരെക്കുറിച്ച് ക്ലാസ് 

അവധിക്കു പകരം ഈ ദിവസങ്ങളിൽ വിദ്യാർഥികൾക്ക് മഹദ് വ്യക്തിയെ കുറിച്ച് രണ്ടോ മൂന്നോ മണിക്കൂർ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് ആലോചന.
യുപിയിലെ സ്‌കൂളുകളില്‍ ജന്മദിന, ചരമദിന അവധികള്‍ ഒഴിവാക്കുന്നു; പകരം മഹാന്മാരെക്കുറിച്ച് ക്ലാസ് 

ലക്‌നൗ: ഉത്തർപ്രദേശിൽ മഹദ് വ്യക്തികളുടെ ജന്മദിനത്തിനും ചരമദിനത്തിനും സ്‌കൂളുകൾക്ക് അവധി നൽകുന്ന പതിവ് അവസാനിപ്പിക്കുന്നു. അവധിക്കു പകരം ഈ ദിവസങ്ങളിൽ വിദ്യാർഥികൾക്ക് മഹദ് വ്യക്തിയെ കുറിച്ച് രണ്ടോ മൂന്നോ മണിക്കൂർ പ്രത്യേക ക്ലാസ് സംഘടിപ്പിക്കാനാണ് ആലോചന.  അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്. 

ഇത്തരം ദിനങ്ങളിൽ സ്‌കൂൾ അടച്ചിടുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. എന്തിനാണ് അവധി ലഭിച്ചതെന്ന കാര്യം പോലും പല കുട്ടികൾക്കും അറിയില്ല. സർക്കാരിന്റെ പരിഗണനയിലുള്ള ഈ നയം നടപ്പിലായാൽ യുപിയിലെ സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ലഭിക്കുന്ന അവധിദിനങ്ങളിൽ കാര്യമായ കുറവുണ്ടാകും.

പല സമയത്തും സ്‌കൂളുകൾ അടച്ചിടുന്നത് കുട്ടികളുടെ ഭാവിയെ പരിഗണിക്കാതെയാണെന്ന് ആദിത്യനാഥ് പറ!ഞ്ഞു. ഒരു വർഷം 220 പ്രവൃത്തിദിനങ്ങൾ വേണമെന്നാണ് നിയമം. അവധികളുടെ ആധിക്യം നിമിത്തം അതു പലപ്പോഴും നടക്കാറില്ല. ഇതോടെ ഇരുനൂറിലധികം ദിവസങ്ങളെടുത്ത് പഠിപ്പിക്കേണ്ട കാര്യങ്ങൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ അധ്യാപകർ നിർബന്ധിതരാവുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com