വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്താനുള്ള 10 വഴികള്‍ താന്‍ പറയാമെന്ന് കെജ് രിവാള്‍

വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്താനുള്ള 10 വഴികള്‍ താന്‍ പറയാമെന്ന് കെജ് രിവാള്‍

ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനിയറാണ് താന്‍. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്തുന്നതിനുള്ള പത്ത് വഴികള്‍ തനിക്ക് പറയാനാകുമെന്ന് കെജ് രിവാള്‍

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്താന്‍ സാധിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് ഗുജറാത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഐഐടിയില്‍ നിന്നും പഠിച്ചിറങ്ങിയ എഞ്ചിനിയറാണ് താന്‍. ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം നടത്തുന്നതിനുള്ള പത്ത് വഴികള്‍ തനിക്ക് പറയാനാകുമെന്ന് കെജ് രിവാള്‍ പറഞ്ഞു. 

എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വോട്ടിങ് മെഷിനില്‍ കൃത്രിമം നടന്നെന്ന ആരോപണം തള്ളിക്കളയാനാകില്ലെന്ന് കെജ് രിവാള്‍ വ്യക്തമാക്കിയത്. പുനെയിലെ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് ഒരു വോട്ട് പോലും രേഖപ്പെടുത്തിയിട്ടില്ല. എന്നിട്ടും നമ്മള്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാത്തതെന്താണെന്ന് കെജ് രിവാള്‍ ചോദിക്കുന്നു. 

രജൗരി ഗാര്‍ഡനില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ചുള്ള ചോദ്യത്തിന്, ബിജെപി ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കുന്നതിനായി എല്ലാ ശക്തിയും പ്രയോഗിക്കുകയാണെന്നായിരുന്നു കെജ് രിവാളിന്റെ മറുപടി. എഎപിയെ തകര്‍ക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യം. കഴിഞ്ഞ 10 വര്‍ഷത്തെ മുന്‍സിപ്പല്‍ ഭരണത്തില്‍ ബിജെപിക്ക് ഒന്നും ചെയ്യാനായിട്ടില്ലെന്നും കെജ് രിവാള്‍ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com