പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ പോലും നല്‍കില്ലെന്ന് ഇന്ത്യ

കുല്‍ഭൂഷണിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ പതിനാലു തവണയാണ് നിഷേധിച്ചത്
പാക് പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ പോലും നല്‍കില്ലെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ നേവിയുടെ മുന്‍ കമാന്റര്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്റെ വധശിക്ഷയില്‍ നിന്നും മോചിപ്പിക്കാനുള്ള അവസാന ശ്രമത്തിന്റെ ഭാഗമായി സമ്മര്‍ദ്ദമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് നല്‍കുന്ന വിസയില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. മെഡിക്കല്‍ വിസ പോലും നല്‍കേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചു.
ചാരപ്രവര്‍ത്തനം നടത്തിയെന്നും പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തിനുള്ള ആസൂത്രണം നടത്തിയെന്നും ആരോപിച്ചാണ് ഇന്ത്യയുടെ മുന്‍ നേവി കമാന്ററായ കുല്‍ഭൂഷണ്‍ ജാദവിനെ പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ചത്. കുല്‍ഭൂഷണിന് ആവശ്യമായ നിയമസഹായം ലഭ്യമാക്കാന്‍ ഇന്ത്യയെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ പതിനാലു തവണയാണ് നിഷേധിച്ചത്. ഇതേസമയം കുല്‍ഭൂഷണ്‍ ജാദവ് പാക്കിസ്ഥാനില്‍ ഭീകരാക്രമണത്തിന് ആസൂത്രണം ചെയ്തതിനും ചാരപ്രവൃത്തി നടത്തിയതിനും തെളിവുകളുണ്ടെന്ന് രേഖകള്‍ സഹിതം ഐക്യരാഷ്ട്രസഭയില്‍ വാദിക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. ഇന്ത്യ അതിക്രമങ്ങള്‍ നടത്തുകയാണ് എന്ന് തെളിയിക്കുകയും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുകയുമാണ് പാക്കിസ്ഥാന്‍ ഇതിലൂടെ ശ്രമിക്കുന്നത്.
പാക്കിസ്ഥാന്‍ പൗരന്മാര്‍ക്ക് വിസയില്‍ കടുത്ത നിയന്ത്രണം ഇന്ത്യ ഏര്‍പ്പെടുത്തുന്നതോടെ പാക്കിസ്ഥാന്‍ പുനര്‍ചിന്ത നടത്തുമെന്നാണ് ഇന്ത്യ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com