വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്
വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി

മുംബൈ: വിമാനം റാഞ്ചുമെന്ന ഭീഷണി സന്ദേശം ഉള്‍പ്പെട്ട കുറിപ്പ് മുംബൈ പൊലീസിന് ലഭിച്ചതിന് തുടര്‍ന്ന് വിമാനത്താവളങ്ങളിലെ സുരക്ഷ വര്‍ധിപ്പിച്ചു. വിമാനത്താവളത്തില്‍ ബോംബ് വയ്ക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ട്. 

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈയെ കൂടാതെ ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളുടെ സുരക്ഷ കൂടി വര്‍ധിപ്പിച്ചിട്ടുണ്ട്. മുംബൈ പൊലീസ് കമ്മിഷണര്‍ക്കാണ് ഭീഷണി കത്ത് ലഭിച്ചത്. 

ഭീകരവാദികള്‍ വിമാനം റാഞ്ചിയേക്കാന്‍ ശ്രമിച്ചേക്കാം എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വന്നതോടെയാണ് സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ അരിഗ്നാര്‍ അണ്ണാ വിമാനത്താവളത്തിന്റെ സുരക്ഷ ഏഴ് മടങ്ങായാണ് കൂട്ടിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com