ബാങ്കു വിളിയുടെ ശബ്ദം അസഹ്യമെന്ന് ട്വീറ്റ്, സോനു നിഗം വിവാദക്കുരുക്കില്‍

ബാങ്കു വിളിയുടെ ശബ്ദം അസഹ്യമെന്ന് ട്വീറ്റ്, സോനു നിഗം വിവാദക്കുരുക്കില്‍


ന്യൂഡല്‍ഹി: പള്ളികളിലെ ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത ഹിന്ദി ഗായകന്‍ സോനു നിഗം വിവാദക്കുരുക്കില്‍. മുസ്്‌ലിം അല്ലാതിരുന്നിട്ടുകൂടി ബാങ്കു വിളിയുടെ ശബ്ദം കേട്ട് ഉണരേണ്ടി വരുന്നുവെന്നാണ് വെള്ളിയാഴ്ച രാവിലെ സോനു നിഗം ട്വീറ്റ് ചെയ്തത്. ഇത് മതവിശ്വാസം അടിച്ചേല്‍പ്പിക്കലാണെന്നും സോനു നിഗം അഭിപ്രായപ്പെട്ടു.

മുഹമ്മദ് ഇസ്്‌ലാം രൂപീകരിക്കുന്ന സമയത്ത് വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും എഡിസണു ശേഷം ഈ അപസ്വരം എന്തിനു വേണ്ടിയാണെന്നും സോനു നിഗം ട്വിറ്ററില്‍ ചോദിക്കുന്നുണ്ട്. ഏതെങ്കിലും ക്ഷേത്രമോ ഗുരുദ്വാരയോ ആളുകളെ വിളിച്ചുണര്‍ത്താന്‍ ഇത്തരത്തില്‍ ചെയ്യുമെന്നു കരുതുന്നില്ല. പിന്ന ഇതു മാത്രം സഹിക്കുന്നത് എന്തിനാണെന്നാണ് ഗായകന്റെ ചോദ്യം.

സോനു നിഗമിന്റെ ട്വീറ്റിനെതിരെ ചലച്ചിത്ര, പൊതു രംഗങ്ങളില്‍ ഉള്ളവരും ആരാധാകരും രംഗത്തുവന്നു. മറ്റു മതങ്ങളുടെ വിശ്വാസങ്ങളെക്കൂടി നമ്മള്‍ മാനിക്കേണ്ടതുണ്ടെന്ന് ഗായകന്റെ അഭിപ്രായത്തെ എതിര്‍ത്തവര്‍ ചൂണ്ടിക്കാട്ടി.

ഈ ചോദ്യങ്ങളെല്ലാം സോനു നിഗമിന്റെ ഒഫിഷ്യല്‍ അക്കൗണ്ടില്‍നിന്നു തന്നെയുള്ളതാണോ എന്നാണ് നടന്‍ അനുപം ഖേര്‍  പ്രതികരിച്ചത്. ഇതൊരു ബോധപൂര്‍വമായ പ്രവൃത്തിയാണെന്നും അതില്‍ പങ്കു പറ്റാനില്ലെന്നുമാണ് മഹേഷ് ഭട്ടിന്റെ പ്രതികരണം. എന്നാല്‍ ഷാന്‍ സോനു നിഗമിനെ പിന്തുണച്ചു രംഗത്തുവന്നു. എന്തു വിശ്വാസമായാലും ശബ്ദമലിനീകരണമില്ലാതെ നോക്കണമെന്ന് ഷാന്‍ അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com