വിഐപി വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ക്കു നിരോധനം, റെഡ് ബീക്കണ്‍ ഇനി എമര്‍ജന്‍സി വാഹനങ്ങള്‍ക്കു മാത്രം

വിഐപി വാഹനങ്ങളിലെ ബീക്കണ്‍ ലൈറ്റുകള്‍ക്കു നിരോധനം, റെഡ് ബീക്കണ്‍ ഇനി എമര്‍ജന്‍സി വാഹനങ്ങള്‍ക്കു മാത്രം

ന്യൂഡല്‍ഹി: രാജ്യത്ത് ബീക്കണ്‍ ലൈറ്റ് മിന്നിച്ച് മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ചീറിപ്പാഞ്ഞുപോവുന്ന കാലം അവസാനിക്കുന്നു. മെയ് ഒന്നു മുതല്‍ അടിയന്തര സര്‍വീസുകള്‍ ഒഴികെയുള്ള വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തതായി ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി അറിയിച്ചു.

രാഷ്്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ ഇനി ആരുടെയും വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാനാവില്ല. ഇതിനായി ഗതാഗത ചട്ടങ്ങളില്‍ മാറ്റം വരുത്തും. ബീക്കണ്‍ ലൈറ്റ് ഉപയോഗം വിഐപി സംസ്‌കാരത്തിന്റെ ഭാഗമാണെന്നും ജനാധിപത്യത്തില്‍ അതിനു സ്ഥാനമൊന്നുമില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. 

ആംബുലന്‍സുകള്‍, ഫയര്‍ സര്‍വീസ് വാഹനങ്ങള്‍ തുടങ്ങി അടിയന്തര സര്‍വീസുകള്‍ക്കു മാത്രമായിരിക്കും ഇനി ബീക്കണ്‍ ലൈറ്റുകള്‍ ഉപയോഗിക്കുക. കേന്ദ്ര സര്‍ക്കാരിന്റെയോ സംസ്ഥാന സര്‍ക്കാരുകളുടെയോ കീഴില്‍ വരുന്ന ആര്‍ക്കും ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അവകാശമുണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മന്ത്രിസഭായോഗതീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ കാറില്‍നിന്ന് ബീക്കണ്‍ ലൈറ്റ് നീക്കം ചെയ്തതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com