നിങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വ ബോധവുമില്ല; ശ്രീശ്രീ രവിശങ്കറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍

തോന്നുന്നതെല്ലാം പറയാനുള്ള സ്വതന്ത്ര്യമുണ്ടെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് രവിശങ്കറിനോട് ചോദിച്ച കോടതി, നിങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വ ബോധവും ഇല്ലെന്ന് കുറ്റപ്പെടുത്തി
നിങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വ ബോധവുമില്ല; ശ്രീശ്രീ രവിശങ്കറിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍

ന്യൂഡല്‍ഹി: ആത്മീയാചാര്യന്‍ ശ്രീശ്രീ രവിശങ്കറിനെതിര രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. തോന്നുന്നതെല്ലാം പറയാനുള്ള സ്വതന്ത്ര്യമുണ്ടെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് രവിശങ്കറിനോട് ചോദിച്ച കോടതി, നിങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്വ ബോധവും ഇല്ലെന്ന് കുറ്റപ്പെടുത്തി. 

യമുനാ തീരത്ത് നടന്ന സാംസാകാരിക ഉത്സവത്തെ തുടര്‍ന്ന് നദീ തീരത്തിന് ആഘാതമേറ്റിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം പരിപാടി നടത്താന്‍ അനുവാദം നല്‍കിയ സര്‍ക്കാരിനും കോടതിക്കുമാണെന്ന് ബുധനാഴ്ച ശ്രീശ്രീ രവിശങ്കര്‍ നിലപാടെടുത്തിരുന്നു. ഇതിനെയാണ് കോടതിയിപ്പോള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നത്. 

മൂന്ന് ദിവസങ്ങളിലായി നടത്തിയ സാംസ്‌കാരികോത്സവം പ്രകൃതിയെ നശിപ്പിക്കുമെന്ന് അറിയാമായിരുന്നെങ്കില്‍ പരിപാടിക്ക് സര്‍ക്കാരും ഹരിത ട്രൈബൂണലും ഉള്‍പ്പെടെ അനുവാദം നല്‍കരുതായിരുന്നു എന്ന് രവിശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ഏഴ് ഏക്കറിലായിരുന്നു ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന ലോക സാംസ്‌കാരിക ഉത്സവത്തില്‍ യമുനാ തീരത്ത് സ്‌റ്റേജ് പണിതുയര്‍ത്തിയത്. ഇത് നദീതടത്തെ പൂര്‍ണമായും തകര്‍ത്തെന്നും, പൂര്‍വ്വ സ്ഥിതിയിലേക്ക് നദീതടത്തെ തിരിച്ചുകൊണ്ടുവരണമെങ്കില്‍ 10 വര്‍ഷം വേണ്ടി വരുമെന്നും വിദഗ്ധര്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com