ഇനി ക്യൂ നില്‍ക്കേണ്ട; പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഹോം ഡെലിവെറി പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി

ഇതോടെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പിലെ നീണ്ട ക്യൂ കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍
ഇനി ക്യൂ നില്‍ക്കേണ്ട; പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഹോം ഡെലിവെറി പരിഗണനയിലെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ഹോം ഡെലിവെറി ആരംഭിക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് അനുസരിച്ച് ഉത്പന്നങ്ങള്‍ വീട്ടിലെത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്ന് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. 

ഇതോടെ പെട്രോള്‍ പമ്പുകള്‍ക്ക് മുന്‍പിലെ നീണ്ട ക്യൂ കുറയ്ക്കാനാകുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 35 കോടി ജനങ്ങളാണ് രാജ്യത്ത് ദിവസേന പെട്രോളടിക്കുന്നതിനായെത്തുന്നത്. വര്‍ഷം 2500 കോടി രൂപയുടെ വില്‍പ്പനയാണ് പെട്രോള്‍ പമ്പുകള്‍ വഴി നടക്കുന്നതെന്നാണ് കണക്ക്. 

ഏറ്റവും കൂടുതല്‍ എണ്ണ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com