അവര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു....പ്രധാനമന്ത്രി അറിയുന്നുണ്ടോ? 

തമിഴ് നാട് കര്‍ഷകര്‍ നടത്തി വരുന്ന സമരത്തില്‍ പ്രധാനമന്ത്രി  ഇടപെടാത്തതിനെ തുടര്‍ന്ന് അവര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു - നാളെ മുതല്‍ മലം തിന്ന് പ്രതിഷേധിക്കാനാണ് സമരക്കാര്‍ ഒരുങ്ങുന്നത്
അവര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു....പ്രധാനമന്ത്രി അറിയുന്നുണ്ടോ? 

ന്യൂഡെല്‍ഹി: 40 ദിവസമായി ജന്തര്‍മന്ദിറില്‍ തമിഴ് നാട് കര്‍ഷകര്‍ നടത്തി വരുന്ന സമരത്തില്‍ പ്രധാനമന്ത്രി  ഇടപെടാത്തതിനെ തുടര്‍ന്ന് അവര്‍ മൂത്രം കുടിച്ച് പ്രതിഷേധിച്ചു. ശനിയാഴ്ചയ്ക്കകം സമരത്തില്‍ പ്രധാനമന്ത്രി ഇടപെട്ടില്ലെങ്കില്‍ മൂത്രം കുടിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കിയിരുന്നു. നാളെ മുതല്‍ മലം തിന്ന് പ്രതിഷേധിക്കാനാണ് സമരക്കാര്‍ ഒരുങ്ങുന്നത്.

തമിഴ് നാട്ടില്‍ കുടിക്കാന്‍ ഒരു തുള്ളി വെള്ളം പോലും ലഭിക്കുന്നില്ല. പ്രധാനമന്ത്രി ഞങ്ങളുടെ ദാഹം അവഗണിക്കുകയാണ്. അതിനാലാണ് മൂത്രം കുടിക്കേണ്ട അവസ്ഥയിലേക്ക് ഞങ്ങള്‍ എത്തിയതെന്നും കര്‍ഷകര്‍ പറയുന്നു. 

നേരത്തെ തലയോട്ടികള്‍ കഴുത്തിലണിഞ്ഞും നഗ്‌നരായും പ്രതിഷേധിച്ച് കര്‍ഷകര്‍ എലിയേയും കടിച്ചും പ്രതീകാത്മക ശവമടക്ക് നടത്തിയും ആയിരുന്നു സമരത്തിന് നേതൃത്വം നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ മുഖം തിരിഞ്ഞ സമീപനമാണ് സ്വീകരിക്കുന്നതെന്നാണ് സമരക്കാരുടെ ആക്ഷേപം. സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരായാണ് വിസര്‍ജ്ജ്യം ഭക്ഷിച്ച് പ്രതിഷേധിക്കാനുള്ള തീരുമാനം.

ബോട്ടിലുകളില്‍ ശേഖരിച്ച മൂത്രം കയ്യില്‍ പിടിച്ചാണ്  കര്‍ഷകര്‍ സമരമുഖത്തുള്ളത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനും കര്‍ഷക പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായില്ലെന്നും കര്‍ഷകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com