ഗൊരഖ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.
ഗൊരഖ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഗൊരഖ്പൂര്‍: ഗൊരഖ്പൂര്‍ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍. കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. ആലപ്പുഴ ഹരിപ്പാട് സ്വദേശി നിധിന്‍ എന്‍(21) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഏയ്‌റോസ്‌പേസ് എഞ്ചിനീയറിങ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിയായിരുന്നു നിധിന്‍.

അടുത്ത ദിവസങ്ങളിലായി നിധിന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സഹപാഠികള്‍ വെളിപ്പെടുത്തുന്നത്. അവസാന സെമസ്റ്റര്‍ പരീക്ഷ നന്നായി എഴുതാന്‍ കഴിയാത്തതിനാലും നിധിന്‍ അസ്വസ്ഥനായിരുന്നു. 

നിധിനെ ഹോസ്റ്റല്‍ മുറിയില്‍ നിന്നും പുറത്തേക്ക് കാണാത്തതിനാല്‍ മറ്റു വിദ്യാര്‍ഥികള്‍ സഹപ്രവര്‍ത്തകരെ വിവരം അറിച്ചതിനെ തുടര്‍ന്ന് മുറിയുടെ ജനല്‍ച്ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് മരണവിവരം പുറത്തായത്. ഞാന്‍ ഉറങ്ങട്ടെ എന്ന് മാത്രമെഴുതിയ ആത്മഹത്യാ കുറിപ്പും പോലീസ് സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. 

എസ്ബിഐ ഓച്ചിറ ബാങ്ക് മാനേജര്‍ നാസറിന്റെയും കായംകുഴം റെയില്‍വേ സ്ഥലമെടുപ്പ് വിഭാഗം ഓഫീസ് ജീവനക്കാരി നദിയുടെയും മകനാണ് നിധിന്‍. ഏക സഹോദരി തിരുവനന്തപുരം ഐഎസ്ആര്‍ഒയില്‍ വിദ്യാര്‍ഥിയാണ്.

ഈ സംഭവം ഗൊരഖ്പൂര്‍ ഐഐടിയെ പിടിച്ച് കുലുക്കിയിരിക്കുകയാണ്. മാനസിക സമ്മര്‍ദം മൂലം തുടര്‍ച്ചയായി വിദ്യാര്‍ഥികള്‍ മരിക്കുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നേരത്തേ ഇവിടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് മൂന്നാം വര്‍ഷ വിദ്യാര്‍ഥി സന ശ്രീരാജിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയിരുന്നു. ഇത് കൊലപാതകമാണെന്ന്
ശ്രീരാജിന്റെ കുടുംബം ആരോപിച്ചപ്പോഴും ആത്മഹത്യയാണെന്ന് പറഞ്ഞ് ഒതുക്കുകയായിരുന്നു പോലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com