പെണ്‍കുഞ്ഞ് ജനിച്ചു; മുത്തലാഖ് ചൊല്ലുമെന്ന ഭീഷണിയുമായി ഭര്‍ത്താവ്

മുത്തലാഖ് നിര്‍ത്തലാക്കണമെന്നാണ് പ്രധാനമന്ത്രിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോടുമുള്ള തന്റെ അപേക്ഷയെന്നും യുവതി പറയുന്നു
പെണ്‍കുഞ്ഞ് ജനിച്ചു; മുത്തലാഖ് ചൊല്ലുമെന്ന ഭീഷണിയുമായി ഭര്‍ത്താവ്

ലഖ്‌നൗ: ജനിച്ചത് പെണ്‍കുഞ്ഞായതിനെ തുടര്‍ന്ന് ഭാര്യയെ മുത്തലാഖ് ചൊല്ലുമെന്ന ഭീഷണിയുമായി ഭര്‍ത്താവ്. ഇതുമായി ബന്ധപ്പെട്ട യുവതി പൊലീസിന് പരാതി നല്‍കി. 

ഉത്തര്‍പ്രദേശിലെ സംബല്‍ ജില്ലയിലാണ് സംഭവം. തന്നെ മുത്തലാഖ് ചൊല്ലിയതിന് ശേഷം മറ്റൊരു യുവതിയെ വിവാഹം കഴിക്കുമെന്നാണ് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. 

നാല് വര്‍ഷം മുന്‍പാണ് തന്റെ വിവാഹം കഴിഞ്ഞത്. എന്നാല്‍ സ്ത്രീധനത്തെ ചൊല്ലി ഭര്‍ത്താവും വീട്ടുകാരും ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ വിവാഹം കഴിഞ്ഞ് എട്ട് മാസങ്ങള്‍ക്ക് ശേഷം താന്‍ തന്റെ വീട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. 

താന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കുക കൂടി ചെയ്തതോടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കും തന്നോടുള്ള ദേഷ്യം വര്‍ധിച്ചു. തന്നെയും കുഞ്ഞിനേയും സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ അവരുടെ നിലപാട്. മുത്തലാഖ് നിര്‍ത്തലാക്കണമെന്നാണ് പ്രധാനമന്ത്രിയോടും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയോടുമുള്ള തന്റെ അപേക്ഷയെന്നും യുവതി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com