ഒരുപാട് തവണ വംശീയാധിക്ഷേപത്തിന് വിധേയനായിട്ടുണ്ടെന്ന് മിസോറാം മുഖ്യമന്ത്രി; ബിജെപിക്കാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇന്ത്യയെ അറിയില്ല

ബിജെപിക്കാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും അറിയില്ല ഇന്ത്യ എന്താണെന്ന്. നിങ്ങള്‍ക്കതറിയില്ലെങ്കില്‍ പിന്നെ നിങ്ങളെങ്ങനെ ഒരു നേതാവാകും
ഒരുപാട് തവണ വംശീയാധിക്ഷേപത്തിന് വിധേയനായിട്ടുണ്ടെന്ന് മിസോറാം മുഖ്യമന്ത്രി; ബിജെപിക്കാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും ഇന്ത്യയെ അറിയില്ല

ന്യുഡല്‍ഹി: ഇന്ത്യയില്‍ പലയിടത്ത് നിന്നും വംശീയാധിക്ഷേപം പലപ്പോഴായി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മിസോറാം മുഖ്യമന്ത്രി ലാല്‍ തന്‍ഹാവാല. ഇന്ത്യയില്‍ എല്ലായിടത്ത് നിന്നും നോര്‍ത്ത് ഈസ്റ്റ് ജനതയക്ക് വംശീയാധിക്ഷേപം നേരിടേണ്ടി വരുന്നുണ്ട്. അതിന് ഞാനും ഒരു ഇരയാണ് അദ്ദേഹം പറഞ്ഞു. 

വംശീയധിക്ഷേപമാണ് രാജ്യത്തെ ഏറ്റവും മോശം കാര്യം. ഞാനത് ഒരുപാട് തവണ നേരിട്ടനുഭവിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ സ്വന്തം രാജ്യത്തെ മനസിലാക്കാത്ത വിവരമില്ലാത്തവരാണ്. ഐഎഎന്‍എസിന് നല്‍കിയ ഒരു ഇന്റര്‍വ്യുവിലാണ് അദ്ദേഹം ഇത് പറഞ്ഞത്. 20-25 വര്‍ഷം മുമ്പ് നടന്ന ഒരു സ്വീകരണ ചടങ്ങില്‍ എന്നോട് ഒരു പ്രമുഖ വ്യക്തി പറഞ്ഞത് താങ്കളെ കാണാന്‍ ഒരു ഇന്ത്യക്കാരനെ പോലെയില്ല എന്നാണ്. അതിന് ഞാന്‍ കൊടുത്ത മറുപടി  എങ്ങനെയാണ് ഒരു ഇന്ത്യക്കാരന്‍ ഉണ്ടാവുക എന്ന് നിങ്ങള്‍ക്ക് ഒറ്റ വാക്കില്‍ പറയാനാവുമോ എന്നായിരുന്നു. അദ്ദേഹം ഇന്‍ര്‍വ്യുവില്‍ പറയുന്നു. 

ബിജെപിക്കാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും അറിയില്ല ഇന്ത്യ എന്താണെന്ന്. നിങ്ങള്‍ക്കതറിയില്ലെങ്കില്‍ പിന്നെ നിങ്ങളെങ്ങനെ ഒരു നേതാവാകും, അദ്ദേഹം ചോദിച്ചു.നമ്മുടെ ദേശീയ നേതാക്കളില്‍ ഒരു വലിയ വിഭാഗത്തിന് നമ്മുടെ രാജ്യം എന്താണ് എന്നറിയില്ല.ഇതേറ്റവും വലിയ മണ്ടത്തരമാണ്.  ഇത് കാണിക്കുന്നത് വിദ്യാഭ്യസത്തിന്റെ കുറവാണ്. തെക്കേ ഇന്ത്യക്കാര്‍ മുഴുവന്‍ കറുത്തവരാണെന്ന് പറയുന്നവര്‍ക്ക് അറിയില്ല വടക്കേ ഇന്ത്യക്കാര്‍ ആര്യന്മാരുടെ പിന്‍മുറക്കാരും വടക്കു കിഴക്കന്‍ സംസ്ഥാനക്കാര്‍ മംഗോളോ പിന്‍മുറക്കാരുമാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com