ഗോരക്ഷകരുടെ കടുത്ത ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് കാശ്മീരി മുസ്ലിം കുടുംബം; ഒന്‍പതു കാരിയെ പോലും വെറുതെ വിടാതെ അക്രമം; നിസഹായായി കൈകൂപ്പി അമ്മ

ഗോരക്ഷാ പ്രവര്‍ത്തകര്‍ - എഎഫ്പി
ഗോരക്ഷാ പ്രവര്‍ത്തകര്‍ - എഎഫ്പി

ജെമ്മു: ഗോ രക്ഷകരുടെ കടുത്ത ക്രൂരതയ്ക്ക് ഇത്തവണ ഇരയായത് ഒന്‍പത് കാരിയും അമ്മയുമടങ്ങുന്ന നാടോടി മുസ്ലിം കുടുംബം. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഗോ രക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച് കുടുംബത്തെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്തായതോടെ ക്രൂരതയുടെ പുതിയ മുഖമാണ് ലോകം കണ്ടത്.

കന്നുകാലികളെ വളര്‍ത്തിയിരുന്ന ഇവരുടെ ഷെഡ് തീവെക്കുകയും കുട്ടികളെയടക്കം ഉപദ്രവിക്കുകയും ചെയ്തു. ഉപദ്രവിക്കരുതെന്ന് നിസാഹയായി കുട്ടിയുടെ മാതാവ് കൈകൂപ്പ് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം. പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിലും ഗോ രക്ഷകര്‍ എണ്ണത്തില്‍ കൂടുതലായതിനാല്‍ തടയാന്‍ പറ്റിയില്ലെന്നാണ് ഇവര്‍ ന്യായീകരിക്കുന്നത്.

11 ആളുകളെ ഇതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. ഒന്‍പത് കാരിയടക്കം അഞ്ച് പേരടങ്ങിയ കുടുംബത്തെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് വന്ന ഗോരക്ഷകര്‍ മര്‍ദിച്ചത്. അതേസമയം, അനുമതിയില്ലാതെ കന്നുകാലികളെ കടത്തി എന്നാരോപിച്ച് കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും പോലീസ് കേസെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com