ചേതന്‍ ഭഗതിന്റെ നോവല്‍ ഡല്‍ഹി സര്‍വകലാശാല സിലബസില്‍; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ഡല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികളാണ് ഇനി ചേതന്‍ ഭഗതിന്റെ നോവല്‍ പഠിക്കുക
ചേതന്‍ ഭഗതിന്റെ നോവല്‍ ഡല്‍ഹി സര്‍വകലാശാല സിലബസില്‍; പരിഹാസവുമായി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന നോവല്‍ സിലബസില്‍ ഉള്‍പ്പെടുത്തി ഡല്‍ഹി സര്‍വകലാശാല. സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികളാണ് ഇനി ചേതന്‍ ഭഗതിന്റെ നോവല്‍ പഠിക്കുക. 

അഗതാ ക്രിസ്റ്റിയുടെ മര്‍ഡര്‍ ഓണ്‍ ഒറിയന്റെ എക്‌സ്പ്രസ്, ബ്രിട്ടീഷ് നോവലിസ്റ്റ് ജെ.കെ.റൗളിങ്ങിന്റെ ഹാരി പോട്ടര്‍ ആന്റ് ദി സോസേഴ്‌സ് സ്‌റ്റോണ്‍, അമെരിക്കന്‍ നോവലിസ്റ്റ് അല്‍കോട്ട്‌സിന്റെ ലിറ്റില്‍ വുമണ്‍ എന്നീ നോവലുകള്‍ക്കൊപ്പമാണ് ചേതന്‍ ഭഗതിന്റെ ഫൈവ് പോയിന്റ് സംവണും സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

ഡല്‍ഹി സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് വിഭാഗം വിദ്യാര്‍ഥികള്‍ തന്റെ ബുക്കും പഠിക്കുമെന്ന വാര്‍ത്ത ചേതന്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തതോടെ സര്‍വകലാശാലയുടെ നടപടി ചോദ്യം ചെയ്തും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ചേതന്റേത് നല്ല സാഹിത്യമാണോ എന്ന ചോദ്യമാണ് ട്വിറ്ററില്‍ ഉയരുന്നത്. 

ചേതന്‍ ഭഗതിന്റെ നേവല്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ സര്‍വകലാശാലയിലെ അധ്യാപകരും രംഗത്തെത്തിയിട്ടുണ്ട്. ചേതന്‍ ഭഗതിന്റെ നോവലുകള്‍ വിദ്യാര്‍ഥികള്‍ നേരത്തെ വായിക്കുകയും, സിനിമയായി കണ്ടിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ചേതന്‍ ഭഗത്തിന്റെ നോവല്‍ പഠനവിധേയമാക്കുന്നതിന്റെ ആവശ്യമെന്തെന്ന് അധ്യാപകര്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com