ടി.ടി.വി ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

ഡല്‍ഹി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇടനിലക്കാരന്‍ സുഖേഷിനെ അറിയാമെന്ന് ദിനകരന്‍ പറഞ്ഞതായാണ് വിവരം
 ടി.ടി.വി ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു

ന്യുഡല്‍ഹി: അണ്ണാ ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമ്മായ രണ്ടിലയ്ക്കായി തെരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ അണ്ണാ ഡിഎംകെ നേതാവ് ടി.ടി.വി ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലു ദിവസമായി ദിനകരനെ െ്രെകംബ്രാഞ്ച് ഡല്‍ഹിയില്‍ വച്ച് ചോദ്യം ചെയ്യുകയായിരുന്നു.

ഡല്‍ഹി പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇടനിലക്കാരന്‍ സുഖേഷിനെ അറിയാമെന്ന് ദിനകരന്‍ പറഞ്ഞതായാണ് വിവരം. സുഖേഷിനെ അറിയില്ലെന്നായിരുന്നു നേരത്തെ ദിനകരന്റെ നിലപാട്. ശശികലയുടെ പക്ഷക്കാരനാണ് ദിനകരന്‍. 

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ.നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ ശശികല പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍.തെരഞ്ഞെടുപ്പില്‍ ശശികല-പനീര്‍ശെല്‍വം പക്ഷങ്ങള്‍ രണ്ടില ചിഹ്നത്തിനായി തര്‍ക്കത്തിലായിരുന്നു. ഇതേതുടര്‍ന്ന് തെരഞ്ഞെടുപ്പ് കമമീഷന്‍ രണ്ടില ചിഹ്നം മരവിപ്പിച്ചിരുന്നു. വ്യാപക ക്രമക്കേടുകള്‍ നടന്നത് കണ്ടെത്തിയകതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com