ജമ്മുകശ്മീരില്‍ 22 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചു; നിരോധിച്ചവയില്‍ വാട്‌സ് ആപ്പും ഫേസ്ബുക്കും ട്വിറ്ററും

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സംഘര്‍ഷം സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ദുരൂപയോഗം ചെയ്യുന്നു എന്ന് വിലയിരുത്തിയാണ് നിരോധനം
ജമ്മുകശ്മീരില്‍ 22 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചു; നിരോധിച്ചവയില്‍ വാട്‌സ് ആപ്പും ഫേസ്ബുക്കും ട്വിറ്ററും

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ വാട്‌സ് ആപ്പ്, ഫേസ്ബുക്ക് ഉള്‍പ്പെടെ ഇരുപതില്‍ അധികം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സംഘര്‍ഷം സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ദുരൂപയോഗം ചെയ്യുന്നു എന്ന് വിലയിരുത്തിയാണ് മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ ഇവ നിരോധിച്ചിരിക്കുന്നത്. 

ഒരു മാസത്തേക്കോ, അല്ലെങ്കില്‍ പുതിയ ഉത്തരവ് ഉണ്ടാകുന്നത് വരെയോ സൈറ്റുകള്‍ നിരോധിക്കാനാണ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സിന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

വീഡിയോകളും, ചിത്രങ്ങളും സോഷ്യല്‍ മീഡിയ സൈറ്റുകളിലൂടെ പ്രചരിപ്പിച്ച് ജിഹാദിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കായി യുവാക്കളെ ആകര്‍ശിക്കുന്ന തീവ്രവാദികളുടെ നീക്കത്തിന് തടയിടാന്‍ കൂടിയാണ് സര്‍ക്കാരിന്റെ ശ്രമം. സംഘര്‍ഷം സൃഷ്ടിക്കാനും, ജനങ്ങളെ സുരക്ഷ സേനയ്‌ക്കെതിരെ തെരുവിലിറക്കാനും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നു എന്ന
വിലയിരുത്തലിനെ തുടര്‍ന്ന് കശമീരിലെ 3ജി,4ജി സേവനങ്ങള്‍ സര്‍ക്കാര്‍ തടഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com