സ്‌കൂളിന് ചീത്തപ്പേരുണ്ടാക്കി; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്‌കൂള്‍

പീഡനത്തിനിരയായ കുട്ടി പഠിക്കാനെത്തുന്നത് സ്‌കൂളിന്റെ പേര് മോശമാക്കും എന്ന കാരണം പറഞ്ഞാണ് പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നത്
സ്‌കൂളിന് ചീത്തപ്പേരുണ്ടാക്കി; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ച് സ്‌കൂള്‍

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ച് ഡല്‍ഹിയിലെ സ്‌കൂള്‍ അധികൃതര്‍. പീഡനത്തിനിരയായ കുട്ടി പഠിക്കാനെത്തുന്നത് സ്‌കൂളിന്റെ പേര് മോശമാക്കും എന്ന കാരണം പറഞ്ഞാണ് പെണ്‍കുട്ടിക്ക് വിദ്യാഭ്യാസം നിഷേധിച്ചിരിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ വിദ്യാഭ്യാസ വകുപ്പിനോട് വിശദീകരണം തേടി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന കാറിലായിരുന്നു പീഡനത്തിനിരയാക്കിയത്.

പത്താംക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പ്ലസ് വണ്ണിലേക്ക് പ്രവേശനം നല്‍കണമെങ്കില്‍ പെണ്‍കുട്ടി സ്‌കൂളില്‍ വരരുത് എന്ന നിബന്ധനയാണ് സ്‌കൂള്‍ അധികൃതര്‍ വെച്ചിരിക്കുന്നതെന്ന്‌ കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ സ്വകാര്യതയെ മാനിച്ച് സ്‌കൂളിന്റെ പേര് വനിതാ കമ്മിഷന്‍ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടി എല്ലാ ദിവസവും സ്‌കൂളിലേക്കെത്തിയാല്‍ സ്‌കൂളിന്റെ പേര് മോശമാകുന്നതിനോടൊപ്പം, പെണ്‍കുട്ടിക്ക് വേണ്ട സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വാദിക്കുന്നു. 

സ്വയം പിരിഞ്ഞുപോകുന്നതിന് വേണ്ടി പെണ്‍കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ മാനസീകമായി പീഡിപ്പിക്കുകയാണ്. സുഹൃത്തുക്കളെ പെണ്‍കുട്ടിയുടെ അടുത്തിരിക്കാന്‍ അനുവദിക്കുന്നില്ല. സ്‌കൂള്‍ ബസിലെ യാത്രയും നിഷേധിച്ചിരിക്കുകയാണ്‌. തന്റേതല്ലാത്ത കുറ്റത്തിനാണ് മകള്‍ ശിക്ഷിക്കപ്പെടുന്നതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com