തെറ്റു പറ്റി, തിരുത്തും: സ്വയം വിമര്‍ശനവുമായി കെജരിവാള്‍

രണ്ട് ദിവസമായി വളണ്ടിയര്‍മാരോടും വോട്ടര്‍മാരോടും സംസാരിക്കുകയായിരുന്നു. ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രവര്‍ത്തിയാണ് ആവശ്യമെന്നും കെജ്‌രിവാള്‍
തെറ്റു പറ്റി, തിരുത്തും: സ്വയം വിമര്‍ശനവുമായി കെജരിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പു പരാജയം ആത്മപരിശോധനയ്ക്കായി വിനിയോഗിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെയാണ് സ്വയം വിമര്‍ശനവുമായി കെജരിവാള്‍ രംഗത്തുവന്നത്. ട്വിറ്ററിലൂടെയാണ് തെരഞ്ഞെടുപ്പ് പരാജയത്തെ കുറിച്ച് കെജ്‌രിവാള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

തങ്ങള്‍ക്ക് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. ആത്മപരിശോധനയ്ക്ക് ഈ അവസരം വിനിയോഗിക്കുമെന്നും കെജ്‌രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. തെറ്റുകള്‍ തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം രണ്ട് ദിവസമായി വളണ്ടിയര്‍മാരോടും വോട്ടര്‍മാരോടും സംസാരിക്കുകയായിരുന്നു. ഇനി ഒഴിവുകഴിവുകള്‍ പറയാനുള്ള സമയമല്ലെന്നും പ്രവര്‍ത്തിയാണ് ആവശ്യമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഡല്‍ഹിയിലെ മൂന്ന് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലും ആംആദ്മി പാര്‍ട്ടിയെ ഏറെ പിന്നിലാക്കി ബിജെപി വന്‍ വിജയമാണ് നേടിയത്. തുടക്കത്തില്‍ മൂന്നാം സ്ഥാനത്തേക്കു പോയ ആം ആദ്മി കോണ്‍ഗ്രസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും ബിജെപിയെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞു. ഗോവ, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ആംആദ്മി പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com