ഇന്ത്യയില്‍ കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ ദിവസവും ഒരാള്‍ വീതം കൊല്ലപ്പെടുന്നു

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കാലയളവില്‍ 1144 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
ഇന്ത്യയില്‍ കടുവയുടെയും ആനയുടെയും ആക്രമണത്തില്‍ ദിവസവും ഒരാള്‍ വീതം കൊല്ലപ്പെടുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കടുവകളുടെയും ആനകളുടെയും ആക്രമണത്തില്‍ ദിവസവും ഒരാള്‍ എന്ന നിരക്കില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള കാലയളവില്‍ 1144 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇക്കാലയളവില്‍ തന്നെ 345 കടുവകളും 84 ആനകളും കൊല്ലപ്പെട്ടതായും കണക്കുകളില്‍ പറയുന്നുണ്ട്. 

വനനശീകരണത്തിന്റെ ഭാഗമായി മൃഗങ്ങളുടെ ആവാസ വ്യവസ്ഥ മനുഷ്യന്‍ കയ്യേറുന്നതാണ് മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ കാരണം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ വ്യാപകമായ വനനശീകരണമാണ് നടക്കുന്നത്. മരണ നിരക്ക് കുറയ്ക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണെന്ന് പരിസ്ഥിതി മന്ത്രാലയത്തിന്റെ വനവിഭാഗം ഡയറക്ടര്‍ ജനറല്‍ സിദ്ധാന്ത ദാസ് പറഞ്ഞു. 

കഴിഞ്ഞ ആഴ്ചയില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ആനയുടെ ആക്രമണത്തില്‍ 1052 പേരും കടുവയുടെ ആക്രമണത്തില്‍ 92 പേരുമാണ് കൊല്ലപ്പെട്ടത്. ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പശ്ചിമബംഗാളിലും. മൊത്തം മരണ സംഖ്യയുടെ ഏതാണ്ട് 25 ശതമാനം വരുമിത്. 30,000ത്തോളം ആനകളും 2,000ല്‍ അധികം കടുവകളും ഇന്ത്യയിലുണ്ട്. ലോകത്തിലെ തന്നെ പകുതി കടുവകളും ഇന്ത്യയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com