പാവപ്പെട്ടവര്‍ക്ക് പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്ര മന്ത്രി; അനര്‍ഹര്‍ക്ക് സബ്‌സിഡിയില്ല

പ്രധാനമന്ത്രി ഉജ്ജ്വല യോജ്‌ന പദ്ധതി പ്രകാരമായിരിക്കും പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടരുക
പാവപ്പെട്ടവര്‍ക്ക് പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്ര മന്ത്രി; അനര്‍ഹര്‍ക്ക് സബ്‌സിഡിയില്ല

ന്യുഡല്‍ഹി: എല്‍പിജി സബ്‌സിഡി നിര്‍ത്തലാക്കിയ തീരുമാനത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി രാജ്യസഭയില്‍ പറഞ്ഞു. 

പ്രധാനമന്ത്രി ഉജ്ജ്വല യോജ്‌ന പദ്ധതി പ്രകാരമായിരിക്കും പാവപ്പെട്ടവര്‍ക്കുള്ള സബ്‌സിഡി തുടരുക. എന്നാല്‍ അനര്‍ഹര്‍ക്ക് സബ്‌സിഡിയോടെ എല്‍പിജി ലഭ്യമാക്കില്ലെന്ന് മന്ത്രി സഭയില്‍ വ്യക്തമാക്കി. കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് എല്‍പിജിക്കുള്ള സബ്‌സിഡി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. 

പാചകവാതകത്തിനുള്ള സബ്‌സിഡി നിര്‍ത്തലാക്കിയ വിഷയം ഉന്നയിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും, സ്പീക്കര്‍ ഇത് തള്ളി. എന്നാല്‍ രാജ്യസഭയില്‍ യെച്ചൂരി, ഡെറിക് ഒബ്‌റിയാന്‍ ഉള്‍പ്പെടെയുള്ള എംപിമാര്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ച് പാവപ്പെട്ടവര്‍ക്ക് വേണ്ടി നിരവധി പേര്‍ എല്‍പിജി സബ്‌സിഡി വേണ്ടെന്ന് വെച്ചിരുന്നു. ഇവരെയെല്ലാം ചതിക്കുന്ന തീരുമാനമാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് യെച്ചൂരെ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രാജ്യസഭയില്‍ ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com