കനത്ത മഴയില്‍ ബസ് ഒഴുകിപ്പോയി; യാത്രക്കാര്‍ സുരക്ഷിതര്‍: വീഡിയോ

കനത്തെ മഴയെ തുടര്‍ന്ന് ബഗേശ്വരില്‍ യാത്രക്കാരുമായി പോകുന്ന ബസാണ് ഒഴുകിപോയത്. സമീപത്തുള്ള ഒരു മരത്തില്‍ ബസ് തങ്ങി നില്‍ക്കുകയായിരുന്നു 
കനത്ത മഴയില്‍ ബസ് ഒഴുകിപ്പോയി; യാത്രക്കാര്‍ സുരക്ഷിതര്‍: വീഡിയോ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു. ഇന്നലെ തുടര്‍ച്ചയായി പെയ്ത മഴയില്‍ പത്തുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മഴയെ തുടര്‍ന്ന് ഹൈവേകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. കനത്തെ മഴയെ തുടര്‍ന്ന് ബഗേശ്വരില്‍ യാത്രക്കാരുമായി സഞ്ചരിച്ച ബസ് ഒഴുകിപോകുന്ന ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. 20 യാത്രക്കാരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് പരുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com