യുവതിയെ പിന്തുടര്‍ന്നു; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍

യുവതിയെ പിന്തുടര്‍ന്നതിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാളയുടെ മകന്‍ അറസ്റ്റില്‍ - യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്നും മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി
യുവതിയെ പിന്തുടര്‍ന്നു; ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍

ചണ്ഡിഗഡ്: യുവതിയെ പിന്തുടര്‍ന്നതിന്റെ ഭാഗമായി ഹരിയാനയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബറാളയുടെ മകന്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രിയിലാണ് ചണ്ഡിഗഡിലെ മധ്യമാര്‍ഗില്‍ വെച്ച് 23 കാരനായ വികാസ് ബറാളയും സുഹൃത്ത് ആഷിഷ് കുമാറും യുവതിയെ പിന്തുടര്‍ന്നത്. അറസ്റ്റിലായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നെന്നും മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി.

അറസ്റ്റിലായ ഇരുവരും നിയമവിദ്യാര്‍ത്ഥികളാണ്. ഐപിസി 354 ഡി പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ വെള്ള നിറത്തിലുള്ള സഫാരി കാറില്‍ യുവതിയെ പിന്തുടരുകയായിരുന്നു. ഇതേതുടര്‍ന്ന് യുവതി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com