ഹിന്ദുക്കള്‍ മുസ്ലീംങ്ങളെ കൊലപ്പെടുത്തുന്ന കൊള്ളക്കാരാണെന്ന്‌ പാക്കിസ്ഥാന്‍ പാഠപുസ്തകം

1947ലെ ഇന്ത്യ-പാക് വിഭജനത്തിന്റെ സമയത്തുണ്ടായ കലാപത്തിന്റെ ഉത്തരവാദികള്‍ ഹിന്ദുക്കളാണ്
ഹിന്ദുക്കള്‍ മുസ്ലീംങ്ങളെ കൊലപ്പെടുത്തുന്ന കൊള്ളക്കാരാണെന്ന്‌ പാക്കിസ്ഥാന്‍ പാഠപുസ്തകം

ഇസ്ലാമാബാദ്: മുസ്ലീംങ്ങളെ കൊലപ്പെടുത്തുന്ന കൊള്ളക്കാരാണ് ഹിന്ദുക്കളെന്ന് പാക് പാഠപുസ്‌കം. 1947ലെ ഇന്ത്യ-പാക് വിഭജനത്തിന്റെ സമയത്തുണ്ടായ കലാപത്തിന്റെ ഉത്തരവാദികള്‍ ഹിന്ദുക്കളാണെന്നും പാക്കിസ്ഥാനില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകത്തില്‍ പറയുന്നു. 

പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ സ്‌കൂളുകളിലാണ്, ഹിന്ദുക്കള്‍ മുസ്ലീം വിഭാഗത്തില്‍ ഉള്‍പ്പെട്ടവരെ ക്രൂരമായി അതിക്രമിച്ചെന്നും, മുസ്ലീങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുത്ത് ഇന്ത്യയില്‍ നിന്നും പുറത്താക്കിയതായും പറയുന്നത്. 

അവര്‍ നമുക്കെതിരെ തിരിഞ്ഞതിനെ തുടര്‍ന്നാണ് നമുക്ക് പാക്കിസ്ഥാന്‍ രൂപീകരിക്കേണ്ടി വന്നതെന്നാണ് പാഠപുസ്തകത്തില്‍ പറയുന്നതെന്നാണ് പഞ്ചാപ് പ്രവിശ്യയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ അഫ്‌സല്‍ പറയുന്നത്. പാക്കിസ്ഥാന്‍ അവരുടെ ഭാഗത്ത് നിന്നും ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ ഇന്ത്യയിലെ പാഠപുസ്തകങ്ങളിലും ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം. 

ബ്രിട്ടീഷ് പിടിയില്‍ നിന്നും രാജ്യത്തിന്റെ മോചനത്തിനായയും, വിഭജനത്തിന് എതിരേയും മഹാത്മാ ഗാന്ധി മുന്നില്‍ നിന്ന് പോരാടിയപ്പോള്‍, പ്രത്യേക രാജ്യ പദവി നേടിയെടുക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു മുഹമ്മദലി ജിന്ന എന്നാണ് മുംബൈയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയായ ത്രികാശ് മിത്ര പറയുന്നത്. എന്നാല്‍ പ്രത്യേക രാജ്യത്തിനായി വാദിക്കുന്നതിന് പിന്നില്‍
മുസ്ലീം ലീഗിന്റെ വിശദീകരണം എന്തെന്ന് ഈ പാഠപുസ്തകങ്ങളില്‍ പറയുന്നില്ലെന്നും മിത്ര ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com