രാജ്യവ്യാപകമായി 11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ അസാധുവാക്കിയതായി കേന്ദ്രസര്‍ക്കാര്‍

വ്യാജ മേല്‍വിലാസം നല്‍കിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാന്‍ കാര്‍ഡുകള്‍ റജിസ്റ്റര്‍ ചെയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു.
രാജ്യവ്യാപകമായി 11.44 ലക്ഷം പാന്‍കാര്‍ഡുകള്‍ അസാധുവാക്കിയതായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി 11.44 ലക്ഷം പാന്‍ കാര്‍ഡുകള്‍ കേന്ദ്ര സര്‍ക്കാര്‍ അസാധുവാക്കി. നിരവധി ആളുകള്‍ക്ക് വ്യാജ പാന്‍കാര്‍ഡുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര നടപടി. നിയപ്രകാരം ഒരാള്‍ക്ക് ഒന്നിലധികം പാന്‍കാര്‍ഡ് ഉണ്ടാകാന്‍ പാടില്ലെന്നാണ്.

കഴിഞ്ഞ ജൂലൈ 27 വരെയാണ് 11.44 ലക്ഷത്തോളം പാന്‍കാര്‍ഡുകള്‍ അസാധുവാക്കിയത്. വ്യാജ മേല്‍വിലാസം നല്‍കിയും ഇല്ലാത്ത ആളുകളുടെ പേരിലും ഒട്ടേറെ പാന്‍ കാര്‍ഡുകള്‍ റജിസ്റ്റര്‍ ചെയ്തതായി ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായിരുന്നു.

അസാധുവാക്കപ്പെട്ട പാന്‍കാര്‍ഡിനൊപ്പം നിങ്ങളുടേതും ഉണ്ടോയെന്ന് പരിശോധിക്കേണ്ട വിധം താഴെപ്പറയുന്നു

  1. ആദായനികുതി വകുപ്പിന്റെ സൈറ്റില്‍ പ്രവേശിക്കുക. 
  2. ഹോം പേജിലെ Know Your Pan എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 
  3. തുറന്നു വരുന്ന വിന്‍ഡോയില്‍ ചോദിച്ചിരിക്കുന്ന വിവരങ്ങള്‍ ചേര്‍ക്കുക. 
  4. പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന 'വണ്‍ ടൈം പാസ്‌വേഡ്' സൈറ്റില്‍ ചേര്‍ക്കുക. 
  5. പാന്‍ കാര്‍ഡ് അസാധുവാക്കിയിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശദാംശങ്ങള്‍ക്കൊപ്പം 'ആക്ടീവ്' എന്ന സന്ദേശം തെളിയും. 

നിങ്ങള്‍ നല്‍കിയ അതേ വിശദാംശങ്ങളില്‍ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ചേര്‍ക്കേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com