ഗുജറാത്തില്‍ ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ്; അവസാന നിമിഷം കാലുമാറി എന്‍സിപി;കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി

ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി എന്‍സിപി ബിജെപിക്കൊപ്പം
ഗുജറാത്തില്‍ ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ്; അവസാന നിമിഷം കാലുമാറി എന്‍സിപി;കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി

അഹമ്മദാബാദ്: ഇന്ന് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി എന്‍സിപി ബിജെപിക്കൊപ്പം. ഇന്നലെ രാത്രി നാടകീയമായി കാലുമാറിയ എന്‍സിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുകയയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ കാര്യം കൂടുതല്‍ പരിങ്ങലിലായി. ഇന്ന് രാവിലെ പത്തിനാണ് രാജ്യസഭ തെരഞ്ഞെടുപ്പ്. ബിജെപിയുടെ ചാക്കിട്ടുപിടുത്തത്തെ ഭയന്ന് ബെഗളൂരുവിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്ന 44 കോണ്‍ഗ്രസ് എംഎല്‍എമാരെ തിങ്കളാഴ്ച ഗുജറാത്തില്‍ എത്തിച്ചിരുന്നു. ഈ 44പേരും വോട്ടു ചെയ്താല്‍ പട്ടേലിന് വിജയിക്കാന്‍ സാധിക്കും. എന്നാല്‍ ഇവരില്‍ ആരൊക്കെ കൂടെ നില്‍ക്കുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് കൃത്യമായ ഉറപ്പില്ല.

ഇതിന് പുറമേ നിര്‍ണ്ണായകമായ അഞ്ചു വോട്ടുകള്‍ കൂടിയുണ്ട്. കോണ്‍ഗ്രസില്‍ നിന്നകന്നു നില്‍ക്കുന്ന മുന്‍ പ്രതിപക്ഷനേതാവ് ശങ്കര്‍സിങ് വഗേല, എന്‍സിപിയുടെ ജയന്ത് പട്ടേല്‍, കാന്ധല്‍ ജഡേജ, ഐക്യ ജനതാദളിന്റെ ചോട്ടുഭായ് വാസവ, ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടിയുടെ നളിന്‍ കോത്താഡിയ എന്നിവരുടേതാണ് ഈ വോട്ടുകള്‍.ചോട്ടുഭായ് വാസവയുടെ വോട്ട് പട്ടേലിനു ലഭിക്കുമെന്നാണ് പ്രതീക്ഷ. വോട്ട് പട്ടേലിനാണെന്നു നേരത്തേ വ്യക്തമാക്കിയ ശങ്കര്‍സിങ് വഗേലയുടെ മനസ്സിലിരുപ്പും വ്യക്തമല്ല. അദ്ദേഹം ഇന്നലെ പറഞ്ഞത് ആര്‍ക്കു വോട്ട് ചെയ്യുമെന്നു വെളിപ്പെടുത്താനാവില്ലെന്നാണ്. അഹമ്മദ് പട്ടേല്‍ തന്റെ അടുത്ത സുഹൃത്തായിത്തന്നെ തുടരുന്നുവെന്നും ബിജെപിയുമായി എന്തെങ്കിലും ധാരണയുണ്ടാക്കാന്‍ തനിക്കു വ്യക്തിപരമായി താല്‍പര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.എന്നാല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബല്‍വന്ത്‌സിങ് രാജ്പുത്ത് എന്നിവരുടെ വിജയം ഉറപ്പിച്ചുവെന്നു ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി പ്രതികരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com