പ്രണയം വീട്ടുകാര്‍ എതിര്‍ത്തു: ആത്മഹത്യ ചെയ്യാന്‍ ട്രെയിനിനു മുന്നില്‍ ചാടിയ യുവതീയുവാക്കള്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഇരുവരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു: ആത്മഹത്യ ചെയ്യാന്‍ ട്രെയിനിനു മുന്നില്‍ ചാടിയ യുവതീയുവാക്കള്‍ ഗുരുതര പരിക്കോടെ ആശുപത്രിയില്‍

ഡെല്‍ഹി: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാനായി ട്രെയിനിനു മുന്നില്‍ച്ചാടിയ യുവാവും പെണ്‍കുട്ടിയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇരുവരെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ നരേലയില്‍ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. യുവാവിന് കാലുകള്‍ നഷ്ടപ്പെട്ടു. പെണ്‍കുട്ടിയുടെ പരുക്ക് ഗുരുതരമാണ്.

22 കാരനായ യുവാവും പന്ത്രണ്ടുകാരിയായ പെണ്‍കുട്ടിയും കഴിഞ്ഞ വര്‍ഷമാണ് അടുപ്പത്തിലാവുന്നത്. ഇവരുടെ അടുപ്പം വീട്ടിലറിഞ്ഞതോടെ ശക്തമായ എതിര്‍പ്പുണ്ടായി, ഇതോടെ ഇവര്‍ ജീവനൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. മിനിട്ടുകളോളം റെയില്‍വേ ട്രാക്കിലൂടെ നടന്ന ശേഷമാണ് ഇരുവരും ട്രെയിന് മുന്നിലേക്ക് എടുത്തുചാടിയത്. മരണത്തെക്കുറിച്ച് തനിക്ക് യാതൊരു ഭയവുമുണ്ടായിരുന്നില്ലെന്ന് യുവാവ് പറയുന്നു.

ട്രെയിന്‍ വരുന്നതിന് സെക്കന്റുകള്‍ക്ക് മുന്‍പ് പെണ്‍കുട്ടി ട്രാക്കില്‍ കിടന്നു. ഇതിനിടെ തന്റെ കാല്‍ ട്രാക്കില്‍ കുടുങ്ങിയെന്നും ട്രെയിന്‍ വന്നതോടെ മുട്ടിന് താഴെ അറ്റു പോകുകയായിരുന്നുവെന്നും യുവാവ് പൊലീസിനോട് വ്യക്തമാക്കി. ബോധം തെളിയുമ്പോള്‍ ആശുപത്രിയിലായിരുന്നു. കാലുകള്‍ നഷ്ടപ്പെട്ടിട്ട് തനിക്ക് ജീവിക്കേണ്ടെന്നും യുവാവ് പറഞ്ഞു.

സംഭവത്തിന് ദൃക്‌സാക്ഷികളായവര്‍ പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരും ബന്ധുക്കളാണെന്നായിരുന്നു യുവാവ് ആദ്യം പൊലീസിനോട് പറഞ്ഞത്. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലിലാണ് തങ്ങള്‍ കാമുകീ, കാമുകന്മാരാണെന്നും ആത്മഹത്യ ചെയ്യുന്നതിനാണ് റെയില്‍വേ ട്രാക്കിലെത്തിയതെന്നും യുവാവ് വെളിപ്പെടുത്തിയത്.

അതേസമയം യുവാവ് പറഞ്ഞതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പൊലീസ് സംഭവത്തില്‍ ബലാത്സംഗ സാധ്യകള്‍ പരിശോധിക്കുന്നുണ്ട്. പെണ്‍കുട്ടിയെ യുവാവ് തട്ടിക്കൊണ്ടുപോയതാണോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടി ലൈംഗീക പീഡനത്തിനിരയായതായി തെളിഞ്ഞാല്‍ യുവാവിനെതിരെ പോസ്‌കോ നിയമപ്രകാരം കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com