ഗാന്ധിജയന്തി അവധി ദിനമാണെന്ന് മറന്ന് രാജസ്ഥാന്‍ സര്‍വ്വകലാശാലകളിലെ വിദ്യാഭ്യാസ കലണ്ടറുകള്‍

ഗാന്ധിജയന്തി അവധി ദിനമാണെന്ന് മറന്ന് രാജസ്ഥാന്‍ സര്‍വ്വകലാശാലകളിലെ വിദ്യാഭ്യാസ കലണ്ടറുകള്‍

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് നേരിട്ട് തയാറാക്കിയ കലണ്ടറിലാണ് ഒകിടോബര്‍ രണ്ട് പ്രവൃത്തിദിനമായി അടയാളപ്പെടുത്തിയിരിക്കുന്നത്.

ജയ്പൂര്‍: രാജസ്ഥാനിലെ സര്‍വ്വകലാശാലകളെല്ലാം ഗാന്ധിജയന്തി ദിനത്തില്‍ പ്രവര്‍ത്തിക്കും. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് നേരിട്ട് തയാറാക്കിയ കലണ്ടറിലാണ് ഒകിടോബര്‍ രണ്ട് പ്രവൃത്തിദിനമായി അടയാളപ്പെടുത്തിയിരിക്കുന്നത്. ഗവര്‍ണര്‍ തന്നെയാണ് സര്‍വ്വകലാശാലയുടെ ചാന്‍സലറും.

ഗവര്‍ണര്‍ തയ്യാറാക്കിയ 201718 വിദ്യാഭ്യാസ കലണ്ടറില്‍ 24 അവധി ദിവസങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഒക്ടോബര്‍- 1 (മൊഹറം), ഒക്ടോബര്‍ 13- 21 (ദീപവലി) എന്നീ ദിവസങ്ങള്‍ അവധിയായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഒക്ടോബര്‍ 2 അവധി ദിവസമായി രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം രംദേവ്, ഗുരു നാനാക്ക്, ബിആര്‍ അംബേദ്കര്‍, വര്‍ധമാന മഹാവീരന്‍, മഹാറാണ പ്രതാപ് തുടങ്ങിയവരുടെ ജന്മദിനത്തിന് അവധി നല്‍കിയിട്ടുമുണ്ട്. ഇത് സംബന്ധിച്ച് കലണ്ടറുകള്‍ 12 സര്‍വ്വകലാശാലകളിലേക്ക് രണ്ടുമാസം മുന്‍പ് ഗവര്‍ണര്‍ അയച്ചു. ഇതില്‍ ചില സര്‍വ്വകലാശാകള്‍ അവധിദിനങ്ങള്‍ അംഗീകരിച്ചു. മറ്റുള്ളവ യോഗം ചേര്‍ന്നതിന് ശേഷമേ തീരുമാനമെടുക്കുകയുള്ളു.

അതേസമയം സംസ്ഥാനത്ത് ഗാന്ധി ജയന്തി ദിവസം സ്‌കൂളുകളിലും കോളേജുകളിലും ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിനാലാണ് ഈ ദിവസം അവധി നല്‍കാത്തതെന്നാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി കിരണ്‍ മഹേശ്വരി പ്രതികരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com