ജീവിതം മടുത്തെന്ന് ആത്മഹത്യാ കുറിപ്പെഴുതി ബുക്‌സാര്‍ ജില്ലാ കളക്ടര്‍ ജീവനൊടുക്കി

ബീഹാറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ മുകേഷ് പാണ്ഡെയുടെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
ജീവിതം മടുത്തെന്ന് ആത്മഹത്യാ കുറിപ്പെഴുതി ബുക്‌സാര്‍ ജില്ലാ കളക്ടര്‍ ജീവനൊടുക്കി

ബീഹാര്‍: ഗസിയാവാദ് റെയില്‍വേ ട്രാക്കില്‍ ക്‌സാര്‍ ജില്ലാ കളക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. ബീഹാറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ മുകേഷ് പാണ്ഡെയുടെ മൃതദേഹമാണ് കണ്ടെത്തിയത്. റെയില്‍വേ പൊലീസാണ് മൃതദേഹം മുകേഷ് പാണ്ഡെയുടേതാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹത്തിനു സമീപത്തുനിന്ന് കിട്ടിയ ആത്മഹത്യാ കുറിപ്പില്‍ ജീവിതം മടുത്തൂ എന്നെഴുതിയിട്ടുണ്ടായിരുന്നു. 

സ്വകാര്യ പ്രശ്‌നങ്ങളാള്‍ ആത്മഹത്യ ചെയ്യുന്നവെന്നാണ് ഈ കുറിപ്പില്‍ പറയുന്നത്. ഡല്‍ഹിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ 742ാം മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ബാഗിലുള്ള കുറിപ്പില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും കത്തില്‍ പറയുന്നു. 

2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനാണ് മുകേഷ് പാണ്ഡെ. മൃതദേഹത്തിന് സമീപത്ത് നിന്ന് ഏതാനും ഔദ്യോഗിക രേഖകളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മരണം ഏത് സമയത്താണ് എന്നതിനെ കുറിച്ച്  ഒരു വിവരം ലഭിച്ചിട്ടില്ലെന്ന പോലീസ് പറഞ്ഞു. മൃതദേഹം  പോസ്റ്റ് മോര്‍ട്ടത്തിനായി ഇന്ന് അയയ്ക്കും. 

2014ല്‍ വിവാഹിതമായ പാണ്ഡെ ഭാര്യയ്ക്കും മകളോടുമൊപ്പമാണ് താമസിച്ചിരുന്നത്. ബെഗുസറായ് ജില്ലയില്‍ സബ് ഡിവിഷനല്‍ ഓഫിസറായിട്ടായിരുന്നു ഇദ്ദേഹത്തിന് ആദ്യം നിയമനം ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com