പ്രേക്ഷകരുടെ വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനേക്കാള്‍ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനം; രാജീവ് ചന്ദ്രശേഖര്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 11th August 2017 02:18 PM  |  

Last Updated: 11th August 2017 05:00 PM  |   A+A-   |  

വിപണിയെ അനുസരിച്ചാണ് തന്റെ മാധ്യമസ്ഥാപനങ്ങളുടെ രാഷ്ട്രീയ
നിലപാട് തീരുമാനിക്കുന്നത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഉടമയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍. വിപണിയില്‍ ഒന്നാമനാകുന്നതിന് എന്താണോ വേണ്ടത് അത് ചെയ്യുക എന്നതാണ് തന്റെ നയമെന്ന് രാജീവ് ചന്ദ്രശേഖര്‍ സ്‌ക്രോള്‍.കോമിന് നല്‍കിയ അഭിമുഖത്തില്‍ വ്യരക്തമാക്കി. പണി കീഴടക്കുന്നതിന് ഇടത് ചായ്‌വ് പ്രകടിപ്പിക്കണമെങ്കില്‍ അങ്ങനെ അതല്ല വലതു ചായ്‌വോ, ബിജെപി അനുകൂലമോ വേണമെങ്കില്‍ അങ്ങനെ, വിപണിയാണ് പ്രധാനം.രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസിന് ഇടതിനെ അനുകൂലിക്കുന്ന സ്വഭാവമാണ് ഉളളത്, റിപ്പബ്ലിക് ടിവിക്കും കന്നഡ ചാനലിനും വ്യത്യസ്ത നിലപാടാണുള്ളത്. റിപ്പബ്ലിക്ക് ടിവി ബിജെപിയുടെ വക്താക്കള്‍ ആണ് എന്ന് ആളുകള്‍ പറയുന്നു, അത് എഡിറ്റര്‍ ആണ് വിശദീകരിക്കേണ്ടത്, ഓഹരി ഉടമകളല്ല. വിപണി കീഴടക്കുന്നതിന് ആവശ്യമായത് ചെയ്യുക എന്നതാണ് എന്റെ നയം,രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പ്രേക്ഷകരുടെ വിശ്വാസ്യത ആര്‍ജ്ജിക്കുന്നതിനേക്കാള്‍ വിപണി പിടിച്ചെടുക്കുകയെന്നതാണ് പ്രധാനമെന്നാണ് രാജീവിന്റെ നിലപാട്. 'വിശ്വസനീയത പ്രേക്ഷകരുടെ വലിപ്പത്തില്‍ നിന്നാണ് വരുന്നത്. ഞങ്ങളെ സംബന്ധിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ന്നുവന്നാല്‍ അതിന് വിശ്വസ്യത താനേ ഉണ്ടായിക്കോളും. ഒരു ബ്രാന്‍ഡില്‍ കുറച്ച് അധികം ആളുകള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ അവര്‍ താനേ അതിലേക്ക് എത്തിച്ചേര്‍ന്നോളും' രാജീവ് ചന്ദ്രശേഖരന്‍ പറയുന്നു.