ശൗചാലയത്തിന് അനുവദിച്ച പണത്തിന് ഭര്‍ത്താവ് മൊബൈല്‍ വാങ്ങി: ഭാര്യ എറിഞ്ഞുടച്ചു

ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് ശൗചാലയത്തിനായി സ്വച്ഛഭാരത് പരസ്യത്തിലെ സംഭവം ആവര്‍ത്തിക്കപ്പെട്ടത്.
ശൗചാലയത്തിന് അനുവദിച്ച പണത്തിന് ഭര്‍ത്താവ് മൊബൈല്‍ വാങ്ങി: ഭാര്യ എറിഞ്ഞുടച്ചു

റാഞ്ചി: പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് പദ്ധതി പ്രകാരം ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ അനുവദിച്ച പണമെടുത്ത് മൊബൈല്‍ വാങ്ങിയ ഭര്‍ത്താവ് കുരുക്കിലായി. ദേഷ്യം സഹിക്കാതെ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും തുടര്‍ന്ന് കക്കൂസ് പണിയാതെ ഇവിടെയാരും മൊബൈല്‍ ഉപയോഗിക്കുകയില്ലെന്ന് പ്രഖ്യാപിച്ച് നിരാഹാരമിരിക്കുകയുമാണ് ചെയ്തത്. 

ഭാര്യയുടെ നിരാഹാരസമരവും കൂടിയായപ്പോള്‍ വട്ടിപ്പലിശക്കാരന്റെ കൈയില്‍ നിന്ന് വായ്പ എടുത്ത് കക്കൂസ് നിര്‍മ്മിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയായ രാജേഷ് മഹാത്തോയാണ് ഭാര്യയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. ഭര്‍ത്താവ് ടോയ്‌ലറ്റ് നിര്‍മ്മിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് രണ്ട് ദിവസത്തോളം പച്ചവെള്ളം കൂടി കുടിക്കാതെയായിരുന്നു ലക്ഷ്മീ ദേവിയുടെ നിരാഹാരം. തനിക്ക് പറ്റിയ തെറ്റ് മനസിലാക്കാന്‍ രണ്ട് ദിവസമെടുത്തെന്ന് രാജേഷ് പറയുന്നു. 

ധന്‍ബാദ് ജില്ലയിലെ ബുലിയിലാണ് ശൗചാലയത്തിനായി സ്വച്ഛഭാരത് പരസ്യത്തിലെ സംഭവം ആവര്‍ത്തിക്കപ്പെട്ടത്. സ്വച്ഛ്ഭാരത് പദ്ധതിപ്രകാരം ശോചനാലയം നിര്‍മ്മിക്കാന്‍ ഗ്രാമീണര്‍ക്ക് 12,000 രൂപ വരെയാണ് നല്‍കിവരുന്നത്. അതില്‍ ആദ്യ ഘടുവായ 6000 എടുത്താണ് രാജേഷ് മൊബൈല്‍ ഫോണ്‍ വാങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com