ആധാര്‍ നമ്പറില്ല; ജെഎന്‍യു പ്രബന്ധം തിരിച്ചയച്ചതായി പരാതി 

ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രബന്ധം തിരിച്ചയയ്ക്കുകയാണെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി
shehla
shehla

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ രേഖപ്പെടുത്താത്തതിനാല്‍ ജെഎന്‍യു വിദ്യാര്‍ഥിനിയും ആക്ടിവിസ്റ്റുമായ ഷെഹ്‌ലാ റാഷിദിന്റെ പ്രബന്ധം സര്‍വകലാശാല തിരിച്ചയച്ചു. തനിക്ക് ആധാര്‍ നമ്പറില്ലെന്നും നമ്പര്‍ രേഖപ്പെടുത്താത്തതിനാല്‍ ജെഎന്‍യു ഭരണസമിതി തന്റെ എംഫില്‍ ഡിസ്സര്‍ട്ടേഷന്‍ തിരിച്ചയച്ചെന്നും ഷെഹ്‌ല ട്വിറ്ററിലൂടെ അറിയിച്ചു. 


ആധാര്‍ നമ്പര്‍ രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നില്ലെന്ന് ഷെഹ്‌ല പറഞ്ഞു. അതുകൊണ്ട് തന്നെ ആധാര്‍ എടുത്തിട്ടുമില്ല. ഒരു ദിവസം സര്‍വകലാശാല കേന്ദ്രത്തില്‍ നിന്ന് എനിക്ക് വിളി വന്നു. ആധാര്‍ നമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ പ്രബന്ധം തിരിച്ചയയ്ക്കുകയാണെന്നായിരുന്നു അധികൃതര്‍ നല്‍കിയ മറുപടി'


ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ ഏപ്രില്‍ 20ന് സര്‍വകലാശാല പുറത്തിറക്കിയെന്നാണ് അനൗദ്യോഗിക വിശദീകരണം. എന്നാല്‍ സര്‍വകലാശാല അധികൃതര്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com