ഗൊരഖ്പൂര്‍ ദുരന്തം: കേരളത്തിലെ ബിജെപി നേതാവ് പറയുന്നു;കക്കൂസില്ലാത്ത ജനങ്ങള്‍ക്ക് കക്കൂസ് കൊടുക്കാത്ത നെഹ്രു കുടുംബത്തിന്റെ ഭരണമാണ് ഇതിനെല്ലാം കാരണം

ആരോഗ്യം ശുചിത്വം എന്നിവയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഡെങ്കിമരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പിണറായി രാജിവെക്കണോ 
ഗൊരഖ്പൂര്‍ ദുരന്തം: കേരളത്തിലെ ബിജെപി നേതാവ് പറയുന്നു;കക്കൂസില്ലാത്ത ജനങ്ങള്‍ക്ക് കക്കൂസ് കൊടുക്കാത്ത നെഹ്രു കുടുംബത്തിന്റെ ഭരണമാണ് ഇതിനെല്ലാം കാരണം

കൊച്ചി: ഓക്‌സിജന്‍ കിട്ടാതെ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മാധ്യമങ്ങള്‍ പറയുന്നത് രാഷ്ട്രീയമായ കളവാണെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കുട്ടികള്‍ മരിച്ചത് ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നല്ല. മറിച്ച് ജപ്പാന്‍ ജ്വരം കാരണമാണെന്നും യുപിയില്‍ ഈ അസുഖത്തെ തുടര്‍ന്ന് വര്‍ഷങ്ങളായി കുട്ടികള്‍ മരിക്കുകയാണെന്നും ഇതിനെതിരെ എംപി എന്ന നിലയില്‍ പാര്‍ലമെന്റില്‍ ഗൗരവമായി ചര്‍ച്ചകള്‍ നടത്തിയത് യോഗി ആദിത്യനാഥാണ്. എന്നാല്‍ യുപിഎ സര്‍ക്കാര്‍ ഇതിനെ അവഗണിക്കുകയായിരുന്നെന്നും ഗോപാലകൃഷ്്ണന്‍ പറയുന്നു. ഒരു സ്വകാര്യചാനല്‍ ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്റെ അഭിപ്രായ പ്രകടനം.

യുപിയിലെ സാമൂഹിക പിന്നോക്ക അവസ്ഥയെ തുടര്‍ന്നാണ് ഇത്രയധികം കുട്ടികള്‍ മരിച്ചത്. ഈ ആസുഖത്തെ തുടര്‍ന്ന് പാവപ്പെട്ട ദളിതരുടെയും കര്‍ഷകരുടെയും മക്കളാണ് മരിക്കുന്നത്. ഈ മരണത്തിന് കാരണം കൊതുകുകളാണ്. ഡെങ്കിപോലെ തന്നെയാണ് ഈ അസുഖവും. ഈ അസുഖം കൂടുതലായി ഉണ്ടാകുന്നത് പാവപ്പെട്ടവരുടെയും ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെയയും ആളുകളാണ്. ഇന്ത്യ സ്വതന്ത്രമായിട്ട് 70 വര്‍ഷമായി. 60 വര്‍ഷവും ഇന്ത്യഭരിച്ചത് കോണ്‍ഗ്രസാണ്. ഇന്ത്യയുടെ ദാരിദ്ര്യത്തിനും ഇത്തരമവസ്ഥയ്ക്ക് ഉത്തരവാദി കോണ്‍ഗ്രസാണ്. കക്കൂസില്ലാത്ത ജനങ്ങള്‍ക്ക് കക്കൂസ് കൊടുക്കാത്ത നെഹ്രു കുടുംബത്തിന്റെ ഭരണമാണ് ഇതിനെല്ലാം കാരണം. അതുകൊണ്ട് നാലുമാസം പ്രായമായ യോഗി ആദിത്യനാഥിന്റെ തലയില്‍ മാധ്യമങ്ങള്‍ ഇതുകൊണ്ടുവക്കരുത്.

മരിച്ച കുഞ്ഞുങ്ങള്‍ക്ക് 5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതായും നാലുമാസത്തിനിടെ യോഗി സര്‍ക്കാര്‍ ആ ആശുപത്രിയില്‍ നാല് ഐസി യൂണിറ്റുകള്‍ ആരംഭിച്ചതായും ഗോപാലകൃഷ്ണന്‍ പറയുന്നു. കേരളമെന്ന് പറയുന്നത് വെറും പതിനാല് ജില്ലകള്‍ മാത്രമുള്ള സംസ്ഥാനമാണ്. എന്നാല്‍ ഗൊരഖ്പൂര്‍ അങ്ങനെയല്ല. ഗൊരഖ് പൂര്‍ കേരളത്തിന്റെ രണ്ടിരട്ടിയാണ്. ഈ കേരളത്തില്‍ കക്കൂസില്ലാതെ പുറത്ത് മലവിസര്‍ജ്ജ്യനം നടത്തിയതിന്റെ പേരില്‍ ഒരു സ്ത്രീയെയല്ലേ നായ കടിച്ചുകൊന്നത്. 2014ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പോഷാകാഹാരമില്ലാതെ അട്ടപ്പാടിയില്‍ എത്ര കുഞ്ഞുങ്ങളാണ് മരിച്ചത്. ഇന്ത്യയിലെ ഡെങ്കിയുടെ കണക്കുകള്‍ എടുത്താല്‍ കൂടുതലും കേരളത്തിലാണ്. കേരളത്തിലെ ഡെങ്കിമരണം 200 ആയി. നിങ്ങള്‍ കേരളത്തിലെ മാധ്യമങ്ങള്‍ ആദ്യം കേരളത്തെ  കുറിച്ച് പറയൂ.ആരോഗ്യം ശുചിത്വം എന്നിവയുടെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളത്തില്‍ ഡെങ്കിമരണങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ പിണറായി രാജിവെക്കണോ എന്ന് വാര്‍ത്താ അവതാരകനോട് ഗോപാലകൃഷ്ണന്‍ ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com