ഗൊരഖ്പൂര്‍ ദുരന്തം: യോഗി ഭരണകൂടം കണ്ടില്ല ഈ മാനുഷിക മുഖമുള്ള ഡോക്ടറെ; സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപണം; ശിശുരോഗവിഭാഗം തലവനെ സസ്‌പെന്റ് ചെയ്തു

ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ക്കെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപണം - കസീല്‍ ഖാന് സസ്‌പെന്‍ഷന്‍
ഗൊരഖ്പൂര്‍ ദുരന്തം: യോഗി ഭരണകൂടം കണ്ടില്ല ഈ മാനുഷിക മുഖമുള്ള ഡോക്ടറെ; സ്വകാര്യ പ്രാക്ടീസ് നടത്തിയെന്ന് ആരോപണം; ശിശുരോഗവിഭാഗം തലവനെ സസ്‌പെന്റ് ചെയ്തു

ലഖ്‌നോ: ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഓക്‌സിജന്‍ എത്തിച്ച ഡോക്ടര്‍ക്കെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍. സ്വകാര്യ പ്രാക്ടീസ് നടത്തിയെന്നാരോപിച്ചാണ് ശിശുരോഗം വിഭാഗം തലവനായ കസീല്‍ ഖാനെ സസ്‌പെന്റ് ചെയ്തത്. 

ആശുപത്രിയില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ കരച്ചിലിനോട് മുഖം തിരിഞ്ഞു നില്‍ക്കാതെ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെ്ത്തിക്കാന്‍ ഈ ഡോക്ടര്‍ നടത്തിയ ധീരമായ നടപടികളെ ലോക്ം വാഴ്ത്തിയിരുന്നു. അപകടം നടന്ന ബിആര്‍ഡി ആശുപത്രയിലെ ഡോക്ടര്‍ കഫീല്‍ അഹമ്മദ് ആണ് തന്റെ ആത്മാര്‍ത്ഥമായ സേവനം കൊണ്ട് സുമനസ്സുകളുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ യുപിയില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ഇത് മാനിക്കുന്നില്ലെന്നാണ് സസ്‌പെന്‍ഷന്‍ നടപടിയിലൂടെ തെളിയിക്കുന്നത്്

വ്യാഴാഴ്ച്ച രാത്രി തന്നെ ഡോക്ടര്‍ക്ക് ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് സുചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിതരണം തടസ്സപ്പെട്ടാല്‍ കുട്ടികള്‍ക്ക് വേണ്ട ഓക്‌സിജനുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തകിടം മറിയുമെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ സ്വന്തം വാഹനത്തില്‍ സുഹൃത്തായ മറ്റൊരു ഡോക്ടറുടെ അടുത്തെത്തി 3 സിലണ്ടര്‍ ഓക്‌സിജന്‍ വാങ്ങുകയും വെള്ളിയാഴ്ച്ച പുലര്‍ച്ചെ 3 മണിയോട് കൂടി ബിആര്‍ഡി ആശുപത്രയില്‍ എത്തിക്കുകയും ചെയ്തിരുന്നു

നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇതു സഹായകരമായെങ്കിലും വെള്ളിയാഴ്ച്ച രാവിലെയോട് കൂടി സ്ഥിതി ഗതികള്‍ വഷളാവുകയായിരുന്നു. തുടര്‍ന്ന് രാവിലെയോടെ ഡോക്ടര്‍ കഫീല്‍ അഹമ്മദ് നഗരത്തിലെ കൂടുതല്‍ ഓക്‌സിജന്‍ വിതരണക്കാരെ വിളിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അവരും പണം ആവശ്യപ്പെട്ടതോടെ ഉന്നത സര്‍ക്കാര്‍ അധികാരികളെ വിളിച്ചെങ്കിലും ആരും ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഡോക്ടര്‍ സ്വന്തം കയ്യിലെ കാശ് മുടക്കി സിലണ്ടര്‍ വാങ്ങുകയായിരുന്നു

ഇതിനിടയിലും ഡോക്ടര്‍ വാര്‍ഡുകള്‍ തോറും കയറിയിറങ്ങി 'എമ്പു പമ്പിന്റെ'സഹായത്താല്‍ കുട്ടികളുടെ ഹൃദയ സതംഭനം നിലക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു.ഇത്ര ഏറെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാവത്തതില്‍ മനം നൊന്ത് നിസ്സഹായനായി നില്‍ക്കുന്ന ഡോക്ടറുടെ ചിത്രങ്ങള്‍ മാധ്യമങ്ങളിലൂടെ പുറംലോകം അറിഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com