സ്‌കൂളുകളില്‍ ദേശസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ നടത്തണമെന്ന് കേന്ദ്രം; അതൊന്നും നടക്കില്ലെന്ന് മമത 

കേന്ദ്ര ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കുലറിറക്കി
സ്‌കൂളുകളില്‍ ദേശസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ നടത്തണമെന്ന് കേന്ദ്രം; അതൊന്നും നടക്കില്ലെന്ന് മമത 

ന്യുഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദേശസ്‌നേഹം വളര്‍ത്തുന്ന പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നിരാകരിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. കേന്ദ്ര ഉത്തരവ് നടപ്പിലാക്കേണ്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി സര്‍ക്കുലറിറക്കി.ബാഗാള്‍ സര്‍ക്കാരിന്റെ പ്രതികരണം ദൗര്‍ഭാദഗ്യകരമായിപ്പോയി എന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുടെ നവഭാരത സങ്കല്‍പ്പം സാക്ഷാത്കക്കും എന്ന തരത്തിലുള്ള പ്രതിജ്ഞ സ്‌കൂളുകളില്‍ കുട്ടികളെക്കൊണ്ട്എടുപ്പിക്കാനാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ കേന്ദ്ര നിര്‍ദേശം അനുസരിച്ച് സ്‌കൂളുകളില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്താന്‍ സാധിക്കില്ലെന്ന് ബംഗാള്‍ സര്‍വ്വ ശിക്ഷാ പദ്ധതി ഡയറക്ടര്‍ കേന്ദ്ര സര്‍ക്കാരിന് മറുപടി നല്‍കി. 

പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ പത്രികയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ വിചിത്രവും നിര്‍ഭാഗ്യകരവുമാണ്. രാഷ്ട്രീയ അജണ്ടയല്ല, ഒരു മതേതര അജണ്ടയാണ് ഉദ്ദേശിക്കുന്നത് എന്നാണ് ബംഗാളിന്റെ മറുപടിയോട് മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചത്. 

എല്ലാ സ്‌കൂളുകളിലും സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് ക്വിസ്ചിത്രരചനാ മത്സരങ്ങള്‍ നടത്തണം. ക്വിസ് മത്സരത്തിനായുള്ള ചോദ്യങ്ങള്‍ 'നരേന്ദ്ര മോഡി ആപ്പില്‍' നിന്നും ഡൗണ്‍ലോഡ് ചെയ്യണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com