രാജ്യം ഗൊരഖ്പൂരിനൊപ്പം; പുതിയ ഇന്ത്യ പടുത്തയര്‍ത്തും; പ്രധാനമന്ത്രി

ഗൊരഖ്പൂരിലുണ്ടായ ദുരന്തം അതീവ ദു:ഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി - എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയാവണം കെട്ടിപ്പടുക്കേണ്ടത്
രാജ്യം ഗൊരഖ്പൂരിനൊപ്പം; പുതിയ ഇന്ത്യ പടുത്തയര്‍ത്തും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ 74 കുട്ടികള്‍ മരിച്ച സംഭവത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലണ് പ്രധാനമന്ത്രി ഗൊരഖ്പൂര്‍ സംഭവം പരാമര്‍ശിച്ചത്. ഗൊരഖ്പൂരിലുണ്ടായ ദുരന്തം അതീവ ദു:ഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി പറഞ്ഞു.

അസിഷ്ണുതയുടെ പേരിലുണ്ടാകുന്ന ആക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. കശ്മീരിലെ പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹാരം കണ്ടെത്താന്‍ കഴിയണം. ഒരു തരത്തിലുള്ള അഴിമതിയും വെച്ച് പെറുപ്പിക്കില്ല. നോട്ട് നിരോധനത്തിന് ശേഷം രണ്ട് ലക്ഷം കോടി രൂപയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തതെന്നും മോദി പറഞ്ഞു. 

സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ഇന്ത്യയെ മാറ്റിതീര്‍ക്കുമെന്ന് ഇന്നുതന്നെ നമുക്ക്  പ്രതിജ്ഞാ ചെയ്യാം. പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള ഇച്ഛാശക്തിയും ലക്ഷ്യബോധവും ഒത്തൊരുമയും നമുക്കുണ്ടാകണം. എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയാവണം കെട്ടിപ്പടുക്കേണ്ടത്. വിശ്വാസത്തിന്റെ പേരില്‍ ഇനി രാജ്യത്ത് ഒരാക്രമണം ഉണ്ടാകരുതെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com