രോഹിത് വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് അന്വേഷണസംഘം

ജെഎന്‍യുവിലെ പിഎച്ച്ഡി വിദ്യര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യചെയ്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പ്രത്യേക അന്വേഷണസംഘം
രോഹിത് വെമുല ആത്മഹത്യ ചെയ്തത് വ്യക്തിപരമായ കാരണങ്ങളാലെന്ന് അന്വേഷണസംഘം

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ പിഎച്ച്ഡി വിദ്യര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യചെയ്തത് വ്യക്തിപരമായ കാരണങ്ങളാലാണെന്ന് പ്രത്യേക അന്വേഷണസംഘം. സര്‍വകലാശാല അധികൃതര്‍ നല്‍കിയ ശിക്ഷയല്ല ആത്മഹത്യയിലേക്ക് നയിച്ചെതന്നും അന്വേഷണസംഘം പറയുന്നു. വ്യക്തിപരമായ പലകാരണങ്ങളാണ് രോഹിതിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷകമ്മീഷന്‍ അംഗം ജസ്റ്റിസ് എകെ രൂപന്‍വാല്‍ പറയുന്നു. 

പലകാരണങ്ങള്‍ കൊണ്ടും രോഹിത് വിഷണ്ണനായിരുന്നെന്നും അപവാദപ്രചരണങ്ങളല്ല ആത്മഹത്യയിലേക്ക് നയിച്ചെതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കേന്ദ്രസര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ പരാതികള്‍ പരിഹരിക്കുവാന്‍ സംവിധാനം വേണമെന്നും വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കുമായി കൗണ്‍സിലിംഗ് സമിതികള്‍ ആരംഭിക്കണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com