വിവരങ്ങള്‍ ചോര്‍ത്തല്‍: 21 മൊബൈല്‍ കമ്പനികള്‍ക്ക് നോട്ടീസ്

ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി എന്നിവയുള്‍പ്പെടെ 21 കമ്പനികള്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.
വിവരങ്ങള്‍ ചോര്‍ത്തല്‍: 21 മൊബൈല്‍ കമ്പനികള്‍ക്ക് നോട്ടീസ്

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്ന് ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള 21 മൊബൈല്‍ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. ചൈനീസ് കമ്പനികളായ വിവോ, ഒപ്പോ, ഷിയോമി, ജിയോണി എന്നിവയുള്‍പ്പെടെ 21 കമ്പനികള്‍ക്കാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നോട്ടീസ് അയച്ചത്.

കോണ്‍ടാക്ട് വിവരങ്ങള്‍, സന്ദേശങ്ങള്‍ എന്നിവയാണ് മൊബൈല്‍ നിര്‍മാതാക്കള്‍ ചോര്‍ത്തുന്നതായാണ് സംശയം. ചൈനീസ് കമ്പനികള്‍ക്കു പുറമെ ആപ്പിള്‍, സാംസങ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികള്‍ക്കും മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കമ്പനികള്‍ക്കും കേന്ദ്ര ഐടി മന്ത്രാലയം നോട്ടീസ് അയച്ചിട്ടുണ്ട്.

ഈ മാസം 28ാം തീയതിക്കുള്ളില്‍ സ്വകാര്യതയെ സംബന്ധിച്ച് ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ കമ്പനികള്‍ നല്‍കണം. പിന്നീട് ഓഡിറ്റിംഗിനുശേഷം അടുത്ത നടപടികള്‍ ആലോചിക്കും. ചട്ടങ്ങള്‍ ലംഘിച്ചാല്‍ വന്‍ പിഴ ചുമത്താനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നേരത്തെയും ചൈനയില്‍നിന്നുളള ഉത്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപണമുണ്ടായിരുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതി പുനപരിശോധിക്കാന്‍ വരെ സര്‍ക്കാര്‍ തുനിഞ്ഞതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ചൈനീസ് ഉത്പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഒരു ക്യാമ്പയിനും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com