ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്; അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ല

ഹാദിയ  കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ് - വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വഷണം - എന്‍ഐഎ അന്വേഷണത്തെ കേരളം എതിര്‍ക്കില്ല 
ഹാദിയ കേസ്: എന്‍ഐഎ അന്വേഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്; അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കില്ല

ന്യൂഡല്‍ഹി: വൈക്കം സ്വദേശി അഖില, ഹാദിയ എന്ന പേരില്‍ മതം മാറി വിവാഹം കഴിച്ച കേസിന്റെ വിവരങ്ങള്‍ എന്‍ഐഎ അന്വേഷിക്കുമെന്ന് സുപ്രീം കോടതി. വിരമിച്ച ജസ്റ്റിസ് ആര്‍വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. അ്‌ന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല. അന്തിമതീരുമാനത്തിന് മുമ്പായി ഹാദിയയെ വിളിച്ചുവരുത്തും. ഹാദിയയെ നേരില്‍ കണ്ട് വിവരങ്ങള്‍ ആരായുമെന്നും സുപ്രീം കോടതി അറിയിച്ചു. വിവാഹം റദ്ദാക്കിയ വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവാണ് സുപ്രീം കോടതിയെ സമീപിച്ചത്. 


കേസ് ദേശീയ ഏജന്‍സിക്കു കൈമാറണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.  കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് രേഖകള്‍ കേരള പൊലീസിന്റെ പക്കലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഒരാഴ്ചയ്ക്കകം ഹാജരാക്കാനാണ് അഖില എന്ന ഹാദിയയുടെ പിതാവ് അശോകനും ദേശീയ അന്വഷണ ഏജന്‍സിക്കും സുപ്രിം കോടതി നിര്‍ദേശം നല്‍കിയിരുന്നത്. ഹാദിയയെ വിവിഹാം കഴിച്ച ഷെഫീന്‍ ജഹാന് ഭീകര ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കുന്ന വസ്തുതകള്‍ അറിയിക്കാനും നിര്‍ദേശമുണ്ട്. കേസുമായി ബന്ധപ്പെട്ട് ഗൗരവമുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രിം കോടതി അഭിപ്രായപ്പെട്ടിരുന്നു.

അഖില എന്ന ഹാദിയെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ക്രമാസമാധാനത്തിന്റെ ചുമതല ഉള്ള ഡി ജി പിക്ക് നിര്‍ദേശം നല്‍കണം എന്ന് ആവശ്യപ്പെട്ട് ഷെഫീന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയിരുന്നു.

അഖിലയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിച്ച ബെഞ്ച് ആണ് ഷെഫീന്‍ ജഹാനും ഹാദിയെയും തമ്മില്‍ നടന്ന വിവാഹം ഹൈകോടതി റദ്ദാക്കിയത്. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വിവാഹം റദ്ദാക്കാന്‍ ആകുമോ എന്ന നിയമപ്രശ്‌നം സുപ്രിം കോടതിയുടെ മുന്നിലുണ്ട്. 

ഹാദിയയെയും താനും തമ്മില്‍ നടന്ന വിവാഹം മുസ്ലിം നിയമ പ്രകാരം രക്ഷകര്‍ത്താവിന്റെ സാന്നിധ്യത്തില്‍ ആണ് നടന്നത് എന്നാണ് ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. വിവാഹവും ആയി ബന്ധപ്പെട്ട മുസ്ലിം നിയമം കണക്കില്‍ എടുക്കാതെ ആണ് ഹാദിയയും താനും തമ്മില്‍ ഉള്ള വിവാഹം കേരള ഹൈകോടതി റദ്ദാക്കിയത് എന്നും ഷെഫീന്‍ ജഹാന്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com