ത്രിവര്‍ണ നിറത്തില്‍ ദുപ്പെട്ട; പ്രിയങ്ക ചോപ്രയ്ക്ക് നേരെ അധിക്ഷേപം

ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോകാനാണ് പ്രിയങ്കയോട് ചിലര്‍ ആവശ്യപ്പെടുന്നത്
ത്രിവര്‍ണ നിറത്തില്‍ ദുപ്പെട്ട; പ്രിയങ്ക ചോപ്രയ്ക്ക് നേരെ അധിക്ഷേപം

ദേശീയ പതാകയുടെ ഡിസൈനിലെ ദുപ്പെട്ട ധരിച്ചതിന് പ്രിയങ്ക ചോപ്രയ്‌ക്കെതിരെ വാളെടുത്ത് ഒരു വിഭാഗം. സ്വാതന്ത്ര്യ ദിനത്തിന് ഇന്‍സ്റ്റഗ്രാമിലാണ് ദുപ്പെട്ട കഴുത്തില്‍ ചുറ്റി നില്‍ക്കുന്ന ഫോട്ടോ പ്രിയങ്ക ഷെയര്‍ ചെയ്തത്. 

ദേശീയ പതാകയെ അപമാനിച്ചതിന് പ്രിയങ്ക മാപ്പ് പറയണമെന്നാണ് ചിലരുടെ ആവശ്യം. സ്വാതന്ത്ര്യ ദിനത്തില്‍ സാരിയാണ് ധരിക്കേണ്ടിയിരുന്നത്. ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോകാനാണ് പ്രിയങ്കയോട് ചിലര്‍ ആവശ്യപ്പെടുന്നത്.  

എന്നാല്‍ താരത്തിന് നേരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ചും ഒരു വിഭാഗം രംഗത്തെത്തുന്നുണ്ട്. പ്രിയങ്ക അണിഞ്ഞിരിക്കുന്നത് ദേശീയ പതാകയായി കാണാനാകില്ല. ത്രിവര്‍ണ നിറത്തിലുള്ള ദുപ്പെട്ടയാണത്. അതില്‍ അശോകചക്രമില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com