നിതീഷ് വിഭാഗം ജെഡിയു എന്‍ഡിഎയുടെ ഭാഗമായി, കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം ഉടന്‍

ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് നിതീഷ് വിഭാഗം മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്
നിതീഷ് വിഭാഗം ജെഡിയു എന്‍ഡിഎയുടെ ഭാഗമായി, കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം ഉടന്‍

പറ്റ്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജനതാ ദള്‍ യുണൈറ്റഡ് വിഭാഗം എന്‍ഡിഎയുടെ ഭാഗമാവുന്നു. എന്‍ഡിഎയില്‍ ചേരുന്നതിന് പറ്റ്‌നയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗം പ്രമേയം പാസാക്കി. ഇതോടെ ജെഡിയു കേന്ദ്രമന്ത്രിയുടെ ഭാഗമാവും.

ശരദ് യാദവിന്റെ നേതൃത്വത്തിലുള്ള വിഭാഗം കടുത്ത എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് നിതീഷ് വിഭാഗം മുഖ്യമന്ത്രിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. യോഗം നടന്ന മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ ശരദ് യാദവിന്റെ അനുയായികളും ആര്‍ജെഡി പ്രവര്‍ത്തകരും പ്രതിഷേധം നടത്തി. ഏതാനും ദിവസം മുമ്പാണ് ആര്‍ജെഡി സഖ്യം ഉപേക്ഷിച്ച് ബിജെപി പക്ഷത്തേക്കു ചേക്കേറാന്‍ നിതീഷ് കുമാര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ബിജെപിയുമായി സഖ്യമുണ്ടാക്കിയ നിതീഷ് മ്ന്ത്രിസഭയില്‍ ബിജെപി അംഗങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

യഥാര്‍ഥ ജെഡിയു തങ്ങളാണ് എന്ന വാദവുമായി തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാന്‍ ശരദ് യാദവ് നീക്കം നടത്തുന്നതിനിടയിലാണ് നിതീഷ് വിഭാഗം യോഗം ചേര്‍ന്ന് എന്‍ഡിഎയുടെ ഭാഗമാകാന്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തു തന്നെ നടക്കുന്ന കേന്ദ്ര മന്ത്രിസഭയില്‍ ജെഡിയു അംഗങ്ങളും ഉണ്ടാവും എന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com