ഉത്തര്‍പ്രദേശില്‍ ട്രയിന്‍ പാളം തെറ്റി 20 മരണം; റയില്‍വെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഉത്തര്‍പ്രദേശിലെ ട്രയിന്‍ അപകടത്തില്‍ മരണം ഇരുപതായി - സംഭവത്തെ കുറിച്ച് റെയില്‍വെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു - പുരി- ഹരിദ്വാര്‍- കലിംഗ ഉത്കല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്‌ 
ഉത്തര്‍പ്രദേശില്‍ ട്രയിന്‍ പാളം തെറ്റി 20 മരണം; റയില്‍വെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ തീവണ്ടി പാളം തെറ്റി ഇരുപത് പേര്‍ മരിച്ചു. മുസാഫര്‍ നഗറിലെ ഖതൗലിയിലാണ് അപകടം. പുരി - ഹരിദ്വാര്‍ - കലിംഗ ഉത്കല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. ട്രയിനിന്റെ ആറ് കോച്ചുകളാണ് പാളം തെറ്റിയത്. ഇരുപത് പേര്‍ മരിച്ചതായും നിരവധിപേര്‍ക്ക് പരുക്കേറ്റതുമായാണ് റിപ്പോര്‍ട്ട്്. മരണസംഖ്യ ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് റെയില്‍വെ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്


ദേശീയ ദുരന്തനിവാരണ സേന ഖതൗലി സ്‌റ്റേഷനിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി തിരിച്ചിട്ടുണ്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകിട്ട് 5.40 നാണ് അപകടം നടന്നതാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. ട്രയിന്‍ അപകടത്തില്‍ അട്ടിമറി സംശയിക്കുന്നതിനെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

പാളം തെറ്റിയ ബോഗികള്‍ ഒന്നുമുകളില്‍ മറ്റൊന്ന് കയറികിടക്കുന്ന അവസ്ഥയിലാണ് ഉള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ കേന്ദ്രങ്ങള്‍ മാത്രമെ ഇവിടെയുള്ളു. അപകടം അട്ടിമറിയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര റെയില്‍മന്ത്രി സുരേഷ് പ്രഭു സ്ഥിതിഗതികള്‍ വിലയിരുത്തി. റെയില്‍വെയുടെ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തിനിടെ അഞ്ച് തീവണ്ടി അപകടങ്ങളാണ് യുപിയില്‍ നടന്നിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ട്രയിന്‍ അപകടത്തില്‍ അട്ടിമറി സംശയിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com