ഐടി മേഖലയിലെ ചൂഷണത്തെ നേരിടാന്‍ കര്‍ണാടക ഐടി എംപ്ലോയീസ് യൂണിയന്‍ രൂപീകൃതമായി

കര്‍ണാടക സ്‌റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്‍ (കെഐടിയു) എന്ന പേരിലാണ് ഐടി മേഖലയിലെ ജീവനക്കാരുടെ സംഘടന രൂപീകൃതമായത്. 
ഐടി മേഖലയിലെ ചൂഷണത്തെ നേരിടാന്‍ കര്‍ണാടക ഐടി എംപ്ലോയീസ് യൂണിയന്‍ രൂപീകൃതമായി

ബെംഗളൂരു: ഐടി രംഗത്തെ ചൂഷണങ്ങള്‍ക്കെതിരെ സിലിക്കണ്‍വാലിയിലെ ടെക്കികളുടെ സംഘടന രൂപീകൃതമായി. കര്‍ണാടക സ്‌റ്റേറ്റ് ഐടി എംപ്ലോയീസ് യൂണിയന്‍ (കെഐടിയു) എന്ന പേരിലാണ് ഐടി മേഖലയിലെ ജീവനക്കാരുടെ സംഘടന രൂപീകൃതമായത്. 

കോരമംഗല വൈഎംസിഎം ഹാളില്‍ നടന്ന സ്ഥാപന സമ്മേളനത്തില്‍ 200 ലധികം തൊഴിലാളികളാണ് പങ്കെടുത്തത്. തൊഴിലാളികളുമായ സംവദിക്കാനും തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടാനുള്ള ഇടം സൃഷ്ടിക്കുക എന്നതാണ് കെഐടിയു ലക്ഷ്യമിടുന്നത്. നിലവില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ തൊഴിലാളി ഒറ്റയ്ക്ക് പോരാടേണ്ട അവസ്ഥയാണെന്ന് യൂണിയന്റെ ജനറല്‍ സെക്രട്ടറി വിനീത് പറഞ്ഞു.

കൂട്ടപ്പിരിച്ചുവിടല്‍, വേതന പ്രശ്‌നങ്ങള്‍, അശാസ്ത്രീയമായ ജോലി സമയം, പ്രസവാവധി നിഷേധം തുടങ്ങിയ ഒട്ടേറെ പ്രശ്‌നങ്ങളാണ് ഐടി രംഗത്തെ തൊഴിലാളികള്‍ നേരിടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com