ഞങ്ങളെ പുറത്താക്കരുത്, ഒരിക്കല്‍ തിരിച്ച് പോകും: റോഹിംഗ്യ അഭയാര്‍ത്ഥികള്‍

രാജ്യത്തെ മോശം സാഹചര്യം കൊണ്ടാണ് ഇന്ത്യയിലേക്ക് വന്നതെന്നും മ്യാന്‍മറിലെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ തിരിച്ച് പോകാമെന്നും അവര്‍ പറഞ്ഞു.
ഞങ്ങളെ പുറത്താക്കരുത്, ഒരിക്കല്‍ തിരിച്ച് പോകും: റോഹിംഗ്യ അഭയാര്‍ത്ഥികള്‍

ജമ്മു: ഇന്ത്യയില്‍ നിന്ന് മ്യാന്‍മാറുകാരായ റോഹിംഗ്യ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്ന വാദത്തിനിടയില്‍ തങ്ങളെ പറഞ്ഞയക്കരുതെന്ന് റോഹിംഗ്യകള്‍. രാജ്യത്തെ മോശം സാഹചര്യം കൊണ്ടാണ് ഇന്ത്യയിലേക്ക് വന്നതെന്നും മ്യാന്‍മറിലെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ തിരിച്ച് പോകാമെന്നും അവര്‍ പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നെന്ന് കാണിച്ച് റോഹിംഗ്യകളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്.

മ്യാന്‍മറിലെ മുസ്ലീം വിഭാഗമായ റോഹിംഗ്യകള്‍ക്ക് ഭുരിപക്ഷ വിഭാഗത്തിന്റെ ആക്രമണങ്ങളെത്തുടര്‍ന്നാണ് രാജ്യം വിടേണ്ടി വന്നത്. റോഹിംഗ്യകള്‍ യാതോരുവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നില്ലെന്നും ചെറിയ ജോലികള്‍ ചെയ്ത് ജീവിക്കുകയാണെന്നും അഭയാര്‍ത്ഥി ക്യാമ്പിലെ തലവന്‍ മുഹമ്മദ് യൂസഫ് പറഞ്ഞു.

ഇത് ഞങ്ങളുടെ പ്രദേശമല്ലെന്ന് അറിയാം, ഒരിക്കല്‍ ഞങ്ങള്‍ ഇവിടം വിട്ടു പോകും, ഞങ്ങളെ പറഞ്ഞയക്കാനുള്ള നീക്കത്തിനെതിരെ ലോക ശ്രദ്ധ കൊണ്ടുവരണമെന്നും നീതി ലഭിക്കണമെന്നും യൂസഫ് പറഞ്ഞു. ജമ്മു കശ്മീരിലെ സാംബ, ചന്നി, ഭഗവതി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഹിംഗ്യകള്‍ താമസിക്കുന്നത്.

അതേസമയം റോഹിംഗ്യകളെ രാജ്യത്ത് നിന്ന് പുറത്താക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേന്ദ്രത്തിന് നോട്ടീസ് നല്‍കി. മ്യാന്‍മറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ അഭയാര്‍ത്ഥികളെ തിരിച്ചയക്കരുതെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസും പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com