തലയില്‍ വെച്ച വിഡ്ഢികളുടെ തൊപ്പി തമിഴ്ജനങ്ങള്‍ എടുത്തുമാറ്റണം: കമല്‍ഹാസന്‍

എഐഎഡിഎംകെ ലയനത്തെ പരിഹസിച്ച് ചലചിത്രതാരം കമല്‍ഹാസന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പിയാണ് ഇരിക്കുന്നതെന്നും ഇത് എടുത്തുമാറ്റാന്‍ ജനം  തയ്യാറാവണം
തലയില്‍ വെച്ച വിഡ്ഢികളുടെ തൊപ്പി തമിഴ്ജനങ്ങള്‍ എടുത്തുമാറ്റണം: കമല്‍ഹാസന്‍

ചെന്നൈ: എഐഎഡിഎംകെ ലയനത്തെ പരിഹസിച്ച് ചലചിത്രതാരം കമല്‍ഹാസന്‍. തമിഴ്‌നാട്ടിലെ ജനങ്ങളുടെ തലയില്‍ വിഡ്ഢികളുടെ തൊപ്പിയാണ് ഇരിക്കുന്നതെന്നും ഇത് എടുത്തുമാറ്റാന്‍ ജനം  തയ്യാറാവണമെന്നുമായിരുന്നു കമല്‍ഹാസന്റെ പരിഹാസം. ഗാന്ധി തൊപ്പി, കാശ്മിരി തൊപ്പി, എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍ വിഡ്ഢികളുടെ തൊപ്പി എന്ന് കേള്‍ക്കുന്നത് ഇത് ആദ്യമാണ്. ഇതില്‍ ഏത് തൊപ്പിയാണ് ധരിക്കേണ്ടതെന്ന് തമിഴ്ജനതയാണ് ഉത്തരം പറയേണ്ടത്.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും മുന്‍മുഖ്യമന്ത്രി പനീര്‍ശെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷങ്ങളും ലയിക്കുന്നവെന്ന വാര്‍ത്തയോട് പരിഹാസരീതിയിലായിരുന്നു നടന്റെ പ്രതികരണം. നേരത്തെ പളനിസ്വാമി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കമല്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാരില്‍ വ്യാപകമായി അഴിമതിയാണെന്നും ഇതിനെതിരെ ജനങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രതികരിക്കണമെന്നായിരുന്നു കമലിന്റെ വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com